ഉണ്ണി മുകുന്ദൻ നായകനാകുന്ന ഹനീഫ് അദേനി ചിത്രം മാർകോയുടെ ഷൂട്ടിംഗ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മൂന്നാറിൽ ചിത്രീകരിച്ച ആക്ഷൻ സീക്വൻസുകളുടെ വീഡിയോയാണ് പുറത്തുവന്നത്. ആവേശം നിറയ്‌ക്കുന്ന സംഘട്ടനരംഗങ്ങൾ കോർത്തിണക്കിയ സിനിമയാണ് അണിയറയിൽ ഒരുങ്ങുന്നതെന്നാണ് സൂചന. ഷൂട്ടിംഗ് ഉടനെ പൂർത്തിയാകും.
ഹനീഫ് അദേനിയുടെ തന്നെ മിഖായേൽ എന്ന സിനിമയിലെ ഉണ്ണി മുകുന്ദൻ കഥാപാത്രമായ മാർക്കോയുടെ സ്പിൻ ഓഫ് എന്ന നിലയിലാണ് പുതിയ ചിത്രം വരുന്നത്. അതേസമയം ഉണ്ണി മുകുന്ദൻ വർഷങ്ങൾക്ക് ശേഷം അഭിനയിച്ച തമിഴ് ചിത്രം ഗരുഡൻ പുറത്തിറങ്ങി. തമിഴ്നാട്ടിൽ പുറത്തിറങ്ങിയ ചിത്രത്തിൽ സൂരിയും ശശികുമാറും പ്രധാന കഥാപാത്രങ്ങളാണ്. വെട്രിമാരന്റെ കഥയിൽ ദുരൈ സെന്തിൽ കുമാറാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
മലയാളത്തിൽ ഉണ്ണി മുകുന്ദന്റേതായി പുറത്തിറങ്ങിയ ചിത്രം ജയ് ഗണേശായിരുന്നു. രഞ്ജിത്ത് ശങ്കർ അണിയിച്ചാെരുക്കിയ ചിത്രത്തിൽ ദിവ്യാംഗനായ നായകനായാണ് ഉണ്ണിയെത്തിയത്. കുടുംബ പ്രേക്ഷകരെയും കുട്ടികളെയും ലക്ഷ്യമിട്ട് അണിയിച്ചൊരുക്കിയ ചിത്രം ജനപ്രീതി നേടിയിരുന്നു.
Munnar Glimpse 🎥#Marco killing soon!https://t.co/K1P6woxugx
Shoot in progress. The most violent action entertainer is loading!!
Starring @IamUnniMukundan
Written & directed by #HaneefAdeni
Produced by #ShareefMuhammed #CubesEntertainments #UMF
A #RaviBasrur Musical. pic.twitter.com/IAupjhw7ax
— Unni Mukundan (@Iamunnimukundan) June 2, 2024
“>