പരാജയത്തിൽ നിരാശനായി പിന്മാറിയില്ല; കഠിനമായി പ്രവർത്തിച്ചു, കളത്തിലിറങ്ങി വിജയം സ്വന്തമാക്കി; സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങൾ: ബാലചന്ദ്രമേനോൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പരാജയത്തിൽ നിരാശനായി പിന്മാറിയില്ല; കഠിനമായി പ്രവർത്തിച്ചു, കളത്തിലിറങ്ങി വിജയം സ്വന്തമാക്കി; സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങൾ: ബാലചന്ദ്രമേനോൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2024, 10:48 pm IST
Facebook
Twitter
WhatsAppTelegram

തൃശൂരിൽ വൻഭൂരിപക്ഷത്തിൽ ജയിച്ച സുരേഷ് ഗോപിയെ അഭിനന്ദിച്ച് നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. രണ്ടുതവണ പരാജയപ്പെട്ടിട്ടും അദ്ദേഹം തൃശൂരിൽ ഉറച്ചുനിന്നുവെന്നും കഠിനപ്രയത്നമാണ് സുരേഷ് ഗോപിയെ വിജയത്തിലെത്തിച്ചതെന്നും ബാലചന്ദ്രമേനോൻ പറഞ്ഞു. ബിജെപിക്ക് വേണ്ടി കേരളത്തിൽ നിന്നും ലോക്സഭയിൽ സാന്നിധ്യം അറിയിക്കാൻ സുരേഷ് ഗോപിക്ക് കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും താരം പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേഷ് ഗോപിക്ക് ബാലചന്ദ്രമേനോൻ അഭിനന്ദനങ്ങളറിയിച്ചത്.

“ഇത് ഞാൻ എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ നടൻ സുരേഷ് ഗോപിക്ക് വേണ്ടി തയ്യാറാക്കിയ ഒരു അഭിനന്ദന സന്ദേശമാണ്. കാരണം നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളു .ഇപ്പോൾ കഴിഞ്ഞ ഇലക്ഷനിൽ അദ്ദേഹം കൈവരിച്ച വിജയം തന്നെ. ആ വിജയം എങ്ങിനെയോ അദ്ദേഹത്തിന് കരഗതമായതല്ല. രണ്ടു തവണ ശ്രമിച്ചു വിജയിക്കാതിരുന്നപ്പോൾ അദ്ദേഹം നിരാശനായി പിന്മാറിയില്ല. കഠിനമായ പരിശ്രമത്തിലൂടെ മൂന്നാമതും കളത്തിലിറങ്ങി സുരേഷ് ആ ആഗ്രഹം പൂർത്തീകരിച്ചു”.

“ബിജെപിയെ പ്രതിനിധീകരിച്ച് കേരള സംസ്ഥാനത്തിന്റെ സാന്നിധ്യം ലോക്സഭയിൽ ആദ്യമായി അറിയിക്കാൻ കഴിഞ്ഞ മലയാളിയായ ജനപ്രതിനിധിയാകാനുള്ള ഭാഗ്യവും സുരേഷിന് സ്വന്തം. അതിന് തന്നെയാണ് ഈ അഭിനന്ദനവചനങ്ങളും. അധികം പടങ്ങളിൽ ഒന്നും ഞങ്ങൾ സഹകരിച്ചിട്ടില്ല. എന്നാൽ വിചിത്രമായ ഒരു പൊരുത്തം ഞങ്ങൾക്കിടയിൽ ഉണ്ട് . Classmates, Roommates ,Collegemates എന്നൊക്കെ പറയുന്നത് പോലെ ഞങ്ങളെ വേണമെങ്കിൽ ‘Award ‘mates എന്ന് വിളിക്കാം”.

“നല്ല നടനുള്ള ദേശീയ പുരസ്ക്കാരം “സമാന്തരങ്ങൾ ” എന്ന ചിത്രത്തിന് വേണ്ടി ഞാൻ വാങ്ങിയപ്പോൾ “കളിയാട്ടം ” എന്ന ചിത്രത്തിലൂടെ സുരേഷ്‌ഗോപിയും ആ അവാർഡ് പങ്കിടാൻ ഉണ്ടായിരുന്നു. അതൊരു അപൂർവമായ പൊരുത്തം തന്നെയാണല്ലോ. എന്തായാലും Member of Paliament എന്ന ഈ പുതിയ ഉത്തരവാദിത്തം അങ്ങേയറ്റം കൃത്യതയോടെ നിർവഹിക്കാനുള്ള ശേഷിയും ആരോഗ്യവും സുരേഷിനുണ്ടാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു”. – ബാലചന്ദ്രമേനോൻ ഫേസ്ബുക്കിൽ കുറിച്ചു.

Tags: BJPThrissurSuresh GopiBalachandra MenonLoksabha Election
Share
Tweet
SendShare

More News from this section

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

Latest News

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies