ചീത്തപ്പേരിൽ നിന്ന് കരകയറി EVM; ഭരണം കിട്ടിയതുമില്ല, മെഷീനെ പഴിക്കാനും വയ്യാതെ പ്രതിപക്ഷം; 230 മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങൾ കൊള്ളാമെന്ന് ട്രോൾ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചീത്തപ്പേരിൽ നിന്ന് കരകയറി EVM; ഭരണം കിട്ടിയതുമില്ല, മെഷീനെ പഴിക്കാനും വയ്യാതെ പ്രതിപക്ഷം; 230 മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങൾ കൊള്ളാമെന്ന് ട്രോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2024, 04:34 pm IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ പത്ത് വർഷത്തിനിടെ ഓരോ തവണ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും പ്രതിസ്ഥാനത്ത് നിൽക്കുന്ന ‘കക്ഷി’യാണ് വോട്ടിം​ഗ് യന്ത്രം. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ അധികാരത്തിലേറിയത് മുതൽ പ്രതിപക്ഷ മുന്നണികൾ നിരവധി തവണ ഹാക്കിം​ഗ് ആരോപണം ഉന്നയിച്ചിരുന്നു.

2014ൽ വൻ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തിയപ്പോഴും അതിന് ശേഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ (2019) മുൻപത്തേക്കാൾ സീറ്റുകളുമായി ബിജെപി തുടർഭരണം കാഴ്ചവച്ചപ്പോഴും വോട്ടിം​ഗ് യന്ത്രം വീണ്ടും പ്രതിക്കൂട്ടിലായി. പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ മുന്നേറ്റം നടത്താനാകാതെ പോയത് വോട്ടിം​ഗ് യന്ത്രം ഹാക്ക് ചെയ്തതിനാലാണെന്നും ഇതിന് പിന്നിൽ ബിജെപിയാണെന്നും കാപ്സ്യൂളുകൾ ഉയർന്നിരുന്നു.

എന്നാൽ ഇലക്ട്രോണിക് വോട്ടിം​ഗ് മെഷീനുകൾ മറ്റൊരു സിസ്റ്റവുമായി ബന്ധിപ്പിക്കാതെ പ്രവർത്തിക്കുന്ന ഉപകരണമാണ്. അതുകൊണ്ട് തന്നെ ഹാക്കിം​ഗ് അടക്കമുള്ള കൃത്രിമം നടത്താൻ സാധിക്കുകയില്ല. എന്തുകൊണ്ട് ഇവിഎമ്മിൽ കൃത്രിമം സാധ്യമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നിരുന്നാലും ഓരോ നിയമസഭാ/ലോക്സഭാ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് നേരിട്ടിരുന്ന പരാജയത്തിന്റെ കാരണം മോശം പ്രകടനമാണെന്ന് തുറന്ന് സമ്മതിക്കാൻ കഴിയാതിരുന്ന പാർട്ടി നേതാക്കൾ ഇവിഎമ്മിനെ പഴിച്ച് രക്ഷപ്പെടാനാണ് ശ്രമിച്ചിരുന്നത്. ഓരോ തവണ ബിജെപി സീറ്റുനില വർദ്ധിപ്പിച്ചപ്പോഴും ഇവിഎം ഹാക്ക് ചെയ്തതാണെന്ന ആരോപണം വീണ്ടും ശക്തമായി ഉയർത്തുന്നതായിരുന്നു പതിവ് രീതി.

എന്നാൽ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ച് മത്സരിച്ചതോടെ സീറ്റുനില വർദ്ധിപ്പിക്കാൻ കോൺ​ഗ്രസിനും എസ്പിക്കും അടക്കമുള്ള മറ്റ് പാർട്ടികൾക്ക് കഴിഞ്ഞു. ഭരണമുറപ്പിക്കാൻ വേണ്ട പ്രകടനം നടത്താൻ പ്രതിപക്ഷ മഹാസഖ്യമായ ഇൻഡി മുന്നണിക്ക് കഴിഞ്ഞില്ലെങ്കിലും ബിജെപിയുടെ പല സീറ്റുകളും എസ്പി അടക്കമുള്ള കക്ഷികൾ പിടിച്ചെടുത്തതോടെ വോട്ടിം​ഗ് മെഷീനെ പഴിക്കുന്ന പതിവുരീതി പ്രയോ​ഗിക്കാൻ സാധിക്കാതെ വന്നു. സീറ്റുനില വർദ്ധിപ്പിച്ചു, എന്നാൽ ഭരണമൊട്ടും കിട്ടിയതുമില്ല, അതിനാൽ ഇവിഎമ്മിനെ കുറ്റപ്പെടുത്താനും വയ്യ എന്നതായി പ്രതിപക്ഷത്തിന്റെ അവസ്ഥ. ഇതോടെ കഴിഞ്ഞ പത്ത് വർഷത്തിനിടെ പ്രതിസ്ഥാനത്ത് നിന്ന് ആദ്യമായി കഷ്ടിച്ച് രക്ഷപ്പെട്ടിരിക്കുകയാണ് ഇവിഎം.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകളും പരിഹാസ പോസ്റ്റുകളും നിറയുകയാണ്. ഇത്തവണ 233 മണ്ഡലങ്ങളിലെ വോട്ടിം​ഗ് യന്ത്രങ്ങൾ നല്ലതാണെന്ന് പ്രതിപക്ഷ സഖ്യത്തെ പരിഹസിച്ചുകൊണ്ട് പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ജനവിധി അംഗീകരിക്കാൻ തയ്യാറാകാതെ വോട്ടിം​ഗ് യന്ത്രത്തെ പഴിച്ച് പ്രതിച്ഛായ സൂക്ഷിക്കാൻ ശ്രമിച്ച ഓരോരുത്തർക്കുമുള്ള മറുപടി കൂടിയായിരുന്നു ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം.

Tags: ElectionEVMIndiaSUBINDI Alliance
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies