ഓരോ ഇന്ത്യക്കാർക്കും ഒരായിരം ഓർമകൾ സമ്മാനിച്ച് ഇന്ത്യൻ ഫുട്ബോളിന്റെ ഇതിഹാസ താരം സുനിൽ ഛേത്രി ഇന്ത്യൻ കുപ്പായം അഴിച്ചു. കുവൈറ്റിനെതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരത്തോടെയായിരുന്നു ലോകത്തിന് മുന്നിൽ ഇന്ത്യൻ ഫുട്ബോളിന് മേൽവിലാസം നൽകിയ ആ 11-ാം നമ്പറുകാരൻ ബൂട്ടഴിച്ചത്. അവസാന മത്സരത്തിൽ ഗോൾ രഹിത സമനിലയായിരുന്നു ഫലം.
നിറഞ്ഞ ഗാലറിയിൽ ഇന്ത്യ അവസാന നിമിഷം വരെ പൊരുതി കളിച്ചിട്ടും ഗോളും വിജയവും മാത്രം അകന്നു നിന്നു. ഇന്ത്യൻ നായകന് യാത്രയയപ്പ് നൽകാൻ അമ്പതിനായിരത്തിലേറെ കാണികളാണ് കൊൽക്കത്തയിലെ സാൾട്ട് ലേക്കിലേക്ക് ഒഴുകിയെത്തിയത്. പന്ത് ഛേത്രിയിലേക്ക് എത്തിയപ്പോഴെല്ലാം സ്റ്റേഡിയത്തിൽ ആവേശത്തിരകൾ ആർത്തിരമ്പി. ആക്രമണത്തിന്റെ മൂർച്ഛ കൂട്ടി ഛേത്രിയും സംഘവും കുവൈറ്റിന്റെ ഗോൾ മുഖത്തേക്ക് ഇരച്ചെത്തിയപ്പോഴെല്ലാം ഗോളിയും നിർഭാഗ്യവും വെല്ലുവിളിയായി. അനുരുദ്ധ് ഥാപ്പയും സഹലും റഹീ അലിയും ഛേത്രിയും ഇരുപകുതികളിലും ആക്രമണത്തിന്റെ ശൈലി മാറ്റിയെങ്കിലും ഫലം മാറിയില്ല.
കിറ്റ് സ്‌പോണ്‍സര്‍മാരായ പെര്‍ഫോമാക്‌സ് ആക്റ്റീവ്‌വെയര്‍ പുറത്തിറക്കിയ പുത്തൻ ജേഴ്‌സി ധരിച്ചായിരുന്നു ഇന്ന് ഇന്ത്യ കളിക്കാനിറങ്ങിയത്.സമനിലയോടെ ഗ്രൂപ്പ് എയില്‍ അഞ്ചു കളികളില്‍ നിന്ന് അഞ്ചു പോയന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ശേഷിക്കുന്ന ഇന്ത്യയുടെ മത്സരം ഖത്തറിനെതിരെയാണ്. ലോകകപ്പ് യോഗ്യത റൗണ്ടിന്റെ മൂന്നാം ഘട്ടത്തിൽ കടക്കാൻ ഇനിയും ഇന്ത്യക്ക് അവസരമുണ്ട്.
Thank You Sunil Chhetri 🇮🇳
94 Goals, 151 appearances, 4 hat-tricks and 11 international trophies.
But more than the stats and numbers the way you’ve promoted football, inspiring a new generation of players, that will be your greatest legacy.
Captain, Leader, Legend 🫡 pic.twitter.com/aUj1BKmuJh
— Johns (@JohnyBravo183) June 6, 2024
മത്സര ശേഷം ഇന്ത്യൻ താരങ്ങൾ ഛേത്രിക്ക് വികാരനിർഭരമായ യാത്രയയപ്പാണ് നൽകിയത്. ഗാർഡ് ഓഫ് ഓണർ നൽകി ഛേത്രിയെ മൈതാനത്ത് നിന്ന് പുറത്തെത്തിക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ ഈറനണിഞ്ഞു. ഗാലറിയെ തൊഴുത് വണങ്ങിയാണ് ഇതിഹാസ താരം അവസാനമായി ലോക്കോർ റൂമിലേക്ക് മടങ്ങിയത്.
Happy ending happens only in movies.
Thank you captain, leader, legend Sunil Chhetri 🥺#SunilChhetri #IndianFootball pic.twitter.com/9UUZwVzfCw
— Hari (@Harii33) June 6, 2024
“>