ന്യൂഡൽഹി : തുടർച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേൽക്കുന്ന നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൺ . സമൂഹമാദ്ധ്യമത്തിൽ ഹിന്ദിയിലാണ് കെവിൻ പീറ്റേഴ്സന്റെ ആശംസ .
“ഇന്ത്യയെ നയിക്കാൻ മറ്റൊരു ടേം ഉറപ്പിച്ചതിന് ഏറെ അഭിനന്ദനങ്ങൾ @narendramodi. ഓരോ തവണയും ഞാൻ ഇന്ത്യയിൽ വരുമ്പോൾ, രാജ്യം മെച്ചപ്പെട്ടതിൽ നിന്ന് മികച്ചതിലേക്ക് മാറും. എന്തൊരു മികച്ച പ്രയ്തനം, സർ! ആശംസകളും ഒത്തിരി സ്നേഹവും” എന്നായിരുന്നു കെവിന്റെ സന്ദേശം.
ഒപ്പം മോദിയ്‌ക്ക് ഹസ്തദാനം ചിത്രവും കെവിൻ പീറ്റേഴ്സൺ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. 43 കാരനായ പീറ്റേഴ്‌സൺ ജനിച്ചതും വളർന്നതും ദക്ഷിണാഫ്രിക്കയിലാണ്.നെറ്റിയില്‍ കുറിയിട്ട് തന്‍റെ ചിത്രം ഇന്‍സ്റ്റ സ്റ്റോറിയായി മുൻപ് പോസ്റ്റ് ചെയ്തിട്ടുണ്ട് കെവിന്‍ പീറ്റേഴ്സണ്‍ ഒപ്പം ഹിന്ദിയില്‍ ജയ് ശ്രീറാം എന്നുകൂടി താഴെ കുറിച്ചിരുന്നു.
അതേസമയം ഞായറാഴ്ച വൈകിട്ട് ആറിനായിരിക്കും നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് എന്നിവരെ കഴിഞ്ഞ ദിവസം മോദി സന്ദര്‍ശിച്ചിരുന്നു.















