ന്യൂഡൽഹി : വോട്ടിനായി മതമൗലികവാദികളെ ചേർത്ത് പിടിക്കുന്നവർക്ക് മുന്നിൽ എന്നും ശക്തമായ വെല്ലുവിളിയായിരുന്നു നടനും , ജനസേന പാർട്ടി നേതാവുമായ പവൻ കല്യാൺ. ഹിന്ദുക്കളെ മതപരിവർത്തനം നടത്തുന്നതിനെ ശക്തമായി എതിർത്ത , എന്നും താൻ ധർമ്മസംരക്ഷണത്തിനായാണ് നിലകൊള്ളുന്നതെന്ന് ഉറക്കെ പറഞ്ഞ ജനനേതാവായിരുന്നു അദ്ദേഹം .
ഒരിക്കൽ രായലസീമ പര്യടനത്തിന്റെ ഭാഗമായി തിരുപ്പതിയിൽ ദർശനം നടത്തിയ പവൻ കല്യാൺ ക്ഷേത്രത്തിന് സമീപം നടക്കുന്ന മതപരിവർത്തനത്തിനെതിരെ ശക്തമായി സംസാരിച്ചു. താരത്തിന്റെ ആ വാക്കുകൾ ഇന്ന് വീണ്ടും സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ് .
“ ഞാൻ കപട മതേതരനല്ല, മതേതരത്വത്തെ ശക്തമായി ബഹുമാനിക്കുന്നു. മറ്റ് മതങ്ങൾക്ക് ഭീഷണിയുണ്ടാകുമ്പോൾ ഞാൻ ശബ്ദമുയർത്തുന്നത് പോലെ, ഞാൻ പിന്തുടരുന്ന ഹിന്ദു മതത്തിന് അനീതി സംഭവിക്കുമ്പോൾ, ഞാൻ ശബ്ദമുയർത്തും. അങ്ങനെ ചെയ്യുന്നതിലൂടെ എനിക്ക് വോട്ട് നേട്ടമോ നഷ്ടമോ എന്നത് എനിക്ക് പ്രശ്നമല്ല, ഞങ്ങൾ കടപ്പ ദർഗയിൽ പോയി ‘ജയ് ഭവാനി’ പറയുകയോ മേഡക് പള്ളിയിൽ പോയി ‘ജയ് ശ്രീറാം’ പറയുകയോ ചെയ്യില്ല. ഞാൻ ഹിന്ദു സനാതന ധർമ്മത്തിൽ വിശ്വസിക്കുന്നു. ധർമ്മ സംരക്ഷണത്തിനായി നിലകൊള്ളുന്നു “ പവൻ കല്യാൺ പറഞ്ഞു.
വിജയവാഡയ്ക്ക് സമീപം കൃഷ്ണ നദീതീരത്തുള്ള പുന്നമി പുഷ്കർ ഘട്ടിൽ 40 ഓളം പേർ മതപരിവർത്തനം നടത്തിയതായും അദ്ദേഹം പറഞ്ഞിരുന്നു. ഹിന്ദു വിശ്വാസികൾക്കായി കൃഷ്ണ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പുഷ്കർ ഘട്ടിൽ ചില ഹിന്ദു ഇതര മതസ്ഥർ മതപരിവർത്തനം നടത്തുന്നതായി വീഡിയോ ദൃശ്യങ്ങൾ വന്നതായും അന്ന് അദ്ദേഹം പറഞ്ഞു.