മൂന്നാം എൻഡിഎ സർക്കാർ അധികാരമേറ്റതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകൾ അറിയിച്ച് നടൻ മോഹൻലാൽ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് താരം ആശംസകൾ അറിയിച്ചത്. മൂന്നാം തവണയും നമ്മുടെ പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്രമോദിജിയ്ക്ക് ആശംസകളെന്ന് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
നിങ്ങളുടെ നേതൃത്വത്തിലൂടെ ഇന്ത്യയുടെ ഭാവി തീർച്ചയായും ശോഭനീയമാകും. കേന്ദ്ര സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത പ്രിയപ്പെട്ട സുരേഷ് ഗോപിക്കും ശ്രീ ജോർജ് കുര്യനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്ന് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
മോദി സർക്കാരിന്റെ ഈ ചരിത്ര നേട്ടത്തെ രാജ്യമൊട്ടാകെ പ്രശംസിക്കുകയാണ്. പ്രമുഖ സംരംഭകർ, സിനിമാ താരങ്ങൾ എന്നിവരുൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ളവർ പ്രധാനമന്ത്രിക്ക് ആശംസകൾ അറിയിച്ചു.