അടുക്കളയിൽ പാചകത്തിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മയ്‌ക്ക അത്ഭുത രക്ഷപ്പെടൽ. ഇതിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവം ഇങ്ങനെ: അടുക്കളയിൽ വീട്ടമ്മ പാത്രങ്ങൾ കഴുകുന്നതിനിടെ തറയിലെ കബോർഡിനകത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു.
ഇതിന്റെ ആഘാതത്തിൽ വീട്ടമ്മ തെറിച്ച് വീണു. അവിടെയുണ്ടായിരുന്ന പാത്രങ്ങളും മറ്റ് സാധനങ്ങളും നാലുപാടും ചിതറി. പരിക്കേൽക്കാതെ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട യുവതി നിലവിളിച്ചുകാെണ്ട് ഹാളിലേക്ക് ഓടുന്നതും കാണാം. ഇതിനിടെ ഒരാൾ അടുക്കളയിൽ വന്നു നോക്കുന്നുമുണ്ട്. പൊട്ടിത്തെറിയിൽ വലിയൊരു തീഗോളമാണ് രൂപപ്പെട്ടത്.
യുവതിക്ക് പരിക്കില്ലെങ്കിലും അടുക്കള തകർന്നിട്ടുണ്ട്. സിലിണ്ടറിൽ ഗ്യാസ് അധികമുണ്ടായിരുന്നില്ല. ഇതാണ് പൊട്ടിത്തെറിയുടെ ആഘാതം കുറയാൻ കാരണം. ഗ്യാസ് നിറഞ്ഞ സിലിണ്ടറായിരുന്നുവെങ്കിൽ പാെട്ടിത്തെറിയുടെ ആഘാതവും തീപിടിത്തവും രൂക്ഷമായേനെ.പുലർച്ചെ ആറിനായിരുന്നു അപകടം. എവിടെ നടന്നുവെന്ന കാര്യം വ്യക്തമല്ല. വീഡിയോ ഇതിനിടെ വൈറലാവുകയും ചെയ്തു.
Keep safety while cooking food and always keep LPG cylinder in an open area.
Share it as much as you can RT.#Trending #Viralvideo pic.twitter.com/FFFcTv37gN— xmenn (@HinduForever00) June 10, 2024















