റിയാസി ഭീകരാക്രമണം; പൂഞ്ചിൽ വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തിയതും ഒരേ സംഘം; നിർണ്ണായക സൂചന
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റിയാസി ഭീകരാക്രമണം; പൂഞ്ചിൽ വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തിയതും ഒരേ സംഘം; നിർണ്ണായക സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2024, 05:09 pm IST
FacebookTwitterWhatsAppTelegram

ശ്രീന​ഗർ: റിയാസി ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ച് നിർണ്ണായക സൂചന. മെയ് 4 ന് പൂഞ്ചിൽ വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തിയവരാണ് റിയാസി ഭീകരാക്രമണത്തിന് പിന്നിലെന്ന് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

പാക് സൈന്യത്തിലെ മുൻ കമാൻഡോ ആയിരുന്ന ഇല്ലിയാസ്, പാക് ഭീകരൻ ഹദൂൺ, നിരോധിത സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ കമാൻഡറായ അബു ഹംസ എന്നിവരാണ് പൂഞ്ചിൽ സൈനിക വാഹനം ആക്രമിച്ചത്. യുഎസ് നിർമ്മിത എം4 റൈഫിൾ, റഷ്യൻ നിർമ്മിത എകെ 47 എന്നിവ ഉപയോഗിച്ചാണ് ഇവർ വ്യോമസേന വാഹനം ആക്രമിച്ചത്. സംഭവത്തിന് ശേഷം ഭീകരർ കാട്ടിനുള്ളിലേക്ക് കടന്നതായാണ് വിവരം. മൂന്ന് ഭീകരരും ​ഗറില്ലാ യുദ്ധത്തിൽ പരിശീലനം നേടിയവരാണ്. റിയാസി ബസ് ആക്രമണത്തിലും ഇവർക്ക് പങ്കുണ്ടെന്ന വിവരമാണ് പുറത്ത് വരുന്നത്.

ഞായറാഴ്‌ച്ച വൈകുന്നേരത്തോടെയായിരുന്നു തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന് നേരെ ആക്രമണമുണ്ടായത്. ശിവ് ഖോരി ക്ഷേത്രത്തിൽ നിന്നും മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിന്റെ ബേസ് ക്യാമ്പായ കത്രയിലേക്ക് മടങ്ങും വഴിയാണ് സംഭവം. പ്രദേശത്ത് ഒളിച്ചിരുന്ന ഭീകരർ ബസിന് നേരെ വെടിയുതിർക്കുകയും നിയന്ത്രണം വിട്ട് കൊക്കയിലേക്ക് വീഴുകയായിരുന്നു. ഒരു കുഞ്ഞ് ഉൾപ്പെടെ പത്ത് പേരാണ് കൊല്ലപ്പെട്ടത്. 33 പേർക്ക് പരിക്കേറ്റു. പാകിസ്താൻ പിന്തുണയുള്ള ഇസ്ലാമിക ഭീകരസംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ആദ്യം ഏറ്റെടുത്തിരുന്നുവെങ്കിലും പിന്നീട് അത് പിൻവലിച്ചു.

പരിക്കേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വനമേഖലയിലടക്കം തെരച്ചിൽ നടക്കുകയാണ്. റിയാസി ജില്ല സംയുക്ത സൈന്യം വളഞ്ഞിരിക്കുകയാണ്. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന ഭരണകൂടവുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

Tags: FEATUTREDReasi Terror Attack
ShareTweetSendShare

More News from this section

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies