പാകിസ്താൻ ടി20 ലോകകപ്പിൽ സൂപ്പർ എട്ട് കാണാതെ പുറത്തായതിൽ ദുഃഖം പങ്കുവച്ച് ബംഗ്ലാദേശ് താരം തമീം ഇഖ്ബാൽ. പാകിസ്താനെ തോൽപ്പിച്ച അമേരിക്കയാണ് അവരെ മറികടന്ന് സൂപ്പർ 8ലേക്ക് പ്രവേശിച്ചത്. ബാബർ അസമും സംഘവും ഇന്ത്യയോടും പരാജയപ്പെട്ടിരുന്നു.
അതേസമയം പാകിസ്താന്റെ പുറത്താകലിൽ ബംഗ്ലാദേശ് മുൻ നായകൻ തമീം ഇഖ്ബാലും സങ്കടം പങ്കുവച്ചു. ഔദ്യോഗിക എക്സ് പേജിലൂടെയാണ് താരം വേദന പങ്കിട്ടത്. ‘പാകിസ്താൻ പുറത്തായതിൽ ഏറെ ദുഃഖമുണ്ട്. അടുത്ത തവണ അവർ മികച്ച രീതിയിൽ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു. അഫ്രീദിയിലെ പോലുള്ള മുതിർന്ന താരങ്ങൾ അവർക്ക് വഴികാട്ടും”— ഇഖ്ബാൽ എക്സിൽ പറഞ്ഞു.
പാകിസ്താൻ ടീമിനെതിരെയും നായകൻ ബാബറിനെതിരെയും രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. മുൻ താരങ്ങൾ മിക്കവരും പാകിസ്താന്റെ പുറത്താകലിൽ പൊട്ടിത്തെറിച്ചിട്ടുണ്ട്. ഇതിനിടെയാണ് തമീം പിന്തുണയുമായി രംഗത്തുവന്നത്.