ടി20 ലോകകപ്പിൽ സൂപ്പർ എട്ട് ഉറപ്പിച്ച ഇന്ത്യ ഇടവേള ആഘോഷമാക്കുകയാണ്. ഇതിന്റെ വീഡിയോ ബിസിസിഐ പുറത്തുവിട്ടു. ബാർബഡോസിൽ ബീച്ച് വോളി കളിക്കുന്ന താരങ്ങളെയാണ് കാണാനാവുന്നത്. രണ്ടുടീമുകളായി പിരിഞ്ഞാണ് പോരാട്ടം. വിരാട് കോലിയും റിങ്കു സിംഗും അടക്കമുള്ളവരാണ് കൂടുതലും ആസ്വദിച്ച് കളിക്കുന്നത്. മിക്കവരും ഷർട്ട് ധരിക്കാതെയാണ് കളിക്കുന്നത്.
വിരാട് കോലി,റിങ്കു സിംഗ്, അർഷദദീപ്, ശിവം ദുബെ,യുസ്വേന്ദ്ര ചഹൽ, സഞ്ജു സാംസൺ, ഫീൾഡിംഗ് പരിശീലകൻ ടി ദിലീപ് എന്നിവരെയും വീഡിയോയിൽ കാണാം. എന്നാൽ നായകൻ രോഹിത് ശർമ്മയുണ്ടായിരുന്നില്ല.
സൂപ്പർ എട്ടിൽ അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇത് ജൂൺ 20നാണ്. 22ന് ബംഗ്ലാദേശുമായി ഏറ്റമുട്ടുന്ന ഇന്ത്യ 24ന് ഓസ്ട്രേലിയയെ നേരിടും. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാർ സെമിയിലേക്ക് മുന്നേറും.
📍 Barbados
Unwinding at the beach 🌊, the #TeamIndia way! #T20WorldCup pic.twitter.com/4GGHh0tAqg
— BCCI (@BCCI) June 17, 2024