ജെല്ലിഫിഷിൻ്റെ കുത്തേറ്റ് മത്സ്യത്തൊഴിലാളിക്ക് ജീവൻ നഷ്ടപ്പെട്ടു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജെല്ലിഫിഷിന്റെ കുത്തേറ്റ് മത്സ്യത്തൊഴിലാളിക്ക് ജീവൻ നഷ്ടപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2024, 04:25 pm IST
FacebookTwitterWhatsAppTelegram

മംഗളൂരു :ഉത്തര കന്നഡയിലെ ദേവ്ബാഗിൽ ജെല്ലിഫിഷിന്റെ കുത്തേറ്റ് മത്സ്യത്തൊഴിലാളിക്ക് ജീവൻ നഷ്ടപ്പെട്ടു. നരസിംഹവാഡയിലെ മത്സ്യത്തൊഴിലാളിയായ കൃഷ്ണ കിർലോസ്‌കക്കാണ് ദുരന്തമുണ്ടായത്. ഇദ്ദേഹം കാർവാറിനടുത്തുള്ള ദേവ്ബാഗിൽ മത്സ്യ ബന്ധനത്തിനായി കടലിൽ പോയതായിരുന്നു. മീൻപിടുത്തം കഴിഞ്ഞ് വലവൃത്തിയാക്കാൻ തുടങ്ങിയപ്പോഴാണ് വലയിൽ കുടുങ്ങിയ ജെല്ലിഫിഷിനെ കണ്ടെത്തിയത്.

ഇത് കണ്ട സുഹൃത്തുക്കളും ബന്ധുക്കളും മുന്നറിയിപ്പ് നല്കിയതനുസരിച്ച് കൃഷ്ണ ജെല്ലിഫിഷിനെ വലയിൽ നിന്ന് നീക്കി കടലിലേക്ക് എറിഞ്ഞു.
എന്നാൽ ജെല്ലിഫിഷിന്റെ സ്പര്ശനം ഏറ്റ് ഏതാനും നിമിഷങ്ങൾക്കുള്ളിൽ ചർമ്മത്തിലും കണ്ണുകളിലും കടുത്ത നീറ്റൽ അനുഭവപ്പെട്ടു. ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ ഇദ്ദേഹത്തെ കാർവാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. അവശനിലയിൽ ആശുപത്രിയിലെത്തിച്ച കൃഷ്ണയെ വെൻ്റിലേറ്ററിൽ പ്രവശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ചിലയിനം ജെല്ലിഫിഷുകൾ വിഷം കുത്തിവയ്‌ക്കുമെന്നും ഇതുമൂലം കുത്തേറ്റ് ഏതാനും മിനിറ്റുകൾക്കുള്ളിൽ ആളുകൾക്കും മൃഗങ്ങൾക്കും പക്ഷാഘാതവും ഹൃദയസ്തംഭനവും മരണവും വരെ അനുഭവപ്പെട്ടേക്കാം എന്നും വിദഗ്ധർ പറയുന്നു. യുഎസിലെ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷൻ ഈ വിഷയത്തിൽ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.

എന്നാൽ ഇവിടെ കാണപ്പെടുന്ന ജെല്ലിഫിഷ് തികച്ചും നിരുപദ്രവകരമാണ് എന്നും കേപ്ടൗൺ, സിഡ്നി, മെൽബൺ, പെർത്ത്, ഇന്ത്യ, ജപ്പാൻ എന്നിവിടങ്ങളിലെ ഉഷ്ണമേഖലാ ജലാശയങ്ങളിൽ കാണപ്പെടുന്ന അപൂർവ ബോക്സ് ജെല്ലിഫിഷാണ് ഏറ്റവും മാരകമായത് എന്നും ധാർവാഡിലെ കർണാടക സർവകലാശാലയിലെ മറൈൻ ബയോളജി വിഭാഗം പ്രൊഫ.ശിവകുമാർ ഹരഗി മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഏപ്രിൽ മാസത്തിൽ വിശാഖപട്ടണം തീരത്ത് അപകടകാരികളായ പെലാജിയ നോക്റ്റിലൂക്ക ഉൾപ്പെടെയുള്ള വിഷമുള്ള ജെല്ലിഫിഷുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് ജാഗ്രത പാലിക്കണമെന്ന് സമുദ്ര ജീവശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിരുന്നു.

Tags: jellyfish
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies