കോട്ടയം : ‘നന്ദിയാല്‍ പാടുന്നു ദൈവമേ …അന്‍പാര്‍ന്ന നിന്‍ ത്യാഗമോര്‍ക്കുന്നു… എന്ന ഗാനം രചിച്ച ഫാദര്‍ ജോയല്‍ സുരേഷ്‌ഗോപിയെയും ഭാര്യ രാധികയെയും കാണാനെത്തി. സുരേഷ് ഗോപിയും ഭാര്യ രാധികയും ചേര്‍ന്ന് ഇക്കഴിഞ്ഞ ഈസ്റ്റര്‍ കാലത്ത് പാടിയ ഈ ഭക്തിഗാനം ജനലക്ഷങ്ങൾ ഏറ്റെടുത്തിരുന്നു. മാത്രമല്ല തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം തൃശൂര്‍ ലൂർദ് മാതാ പള്ളിയിൽ മാതാവിനു സ്വർണക്കൊന്ത സമർപ്പിച്ചതിന് ശേഷവും സുരേഷ് ഗോപി മാതാവിന് മുന്നില്‍ ഈ പാട്ട് പാടിയിരുന്നു .
ബുധനാഴ്ച രാവിലെ സുരേഷ് ഗോപിയുടെ ശാസ്തമംഗലത്തെ വീട്ടിലാണ് ഫാദര്‍ ഡോ. ജോയല്‍ എത്തിയത് . അദ്ദേഹത്തോടൊപ്പമുള്ള ചിത്രവും സുരേഷ് ഗോപി പങ്ക് വച്ചിരുന്നു. സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം പ്രഭാതഭക്ഷണവും കഴിച്ചാണ് അദ്ദേഹം മടങ്ങിയത്.
അരുവിത്തുറ സെന്റ് ജോര്‍ജ്ജ് ഫൊറോനാ പള്ളി സഹവികാരിയായിരുന്ന കാലത്താണ് ഫാദര്‍ ഡോ. ജോയല്‍ പണ്ടാരപ്പറമ്പില്‍ ഈ ഗാനം രചിച്ചത്. പ്രശസ്ത സിനിമാ സംഗീത സംവിധായകന്‍ അരുവിത്തുറ വെള്ളൂക്കുന്നേല്‍ ജെയിക്‌സ് ബിജോയിയാണ് സംഗീതം പകര്‍ന്നത്.















