മോഹൻലാലിനോടുള്ള കടുത്ത ആരാധനയിൽ ലാലേട്ടന്റെ ചിത്രം നെഞ്ചിൽ പച്ചകുത്തിയ ആരാധകന്റെ വീഡിയോ ആടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ തന്റെ മുഖം നെഞ്ചിൽ പതിപ്പിച്ച ആരാധകന് നെഞ്ചിൽ ഓട്ടോഗ്രാഫ് നൽകുന്ന ലാലേട്ടന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത് .
അനീഷ് അശോകൻ എന്ന ആരാധകനാണ് മോഹൻലാലിന്റെ ചിത്രം നെഞ്ചിൽ പച്ചകുത്തിയത് .കഴിഞ്ഞ വർഷമാണ് അനീഷ് മോഹൻലാലിന്റെ ചിത്രം പച്ചകുത്തിയത്. പച്ച കുത്തുന്നതിന്റെ വീഡിയോ വിവിധ ഫാൻ പേജുകളിലൂടെയായി വൈറലായിരുന്നു. അനീഷിനൊപ്പം ഫോട്ടോയ്‌ക്കും പോസുചെയ്ത ശേഷമാണ് മോഹൻലാൽ മടങ്ങിയത്.















