കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തം;മരണം 49 ആയി; കാഴ്ചക്കുറവും ബധിരതയും ബാധിച്ച് 150 ലധികം പേർ; 109 പേർ ആശുപത്രികളിൽ ചികിത്സയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തം;മരണം 49 ആയി; കാഴ്ചക്കുറവും ബധിരതയും ബാധിച്ച് 150 ലധികം പേർ; 109 പേർ ആശുപത്രികളിൽ ചികിത്സയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2024, 08:40 am IST
FacebookTwitterWhatsAppTelegram

ചെന്നൈ : കള്ളക്കുറിച്ചിയിലെ കരുണാപുരത്ത് വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 49 ആയി. 109 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. പലരുടെയും നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ കുത്തനെ ഉയരുമെന്നാണ് കരുതുന്നത്. വിഷമദ്യം കഴിച്ച് വയറിളക്കവും കാഴ്ചക്കുറവും ബധിരതയും ബാധിച്ചത് 150ലധികം പേർക്കാണ് ഇവരിൽ 143 പേരെ കള്ളക്കുറിച്ചി, സേലം, വില്ലുപുരം, പുതുച്ചേരി എന്നിവിടങ്ങളിലെ ജിപ്മർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഇന്ന് (ജൂൺ 21) രാവിലെ വരെയുള്ള കണക്കനുസരിച്ച്, കള്ളക്കുറിച്ചി സർക്കാർ ആശുപത്രിയിൽ 27 പേരും പുതുച്ചേരി ജിപ്‌മറിൽ 3 പേരും സേലം സർക്കാർ ആശുപത്രിയിൽ 15 പേരും വില്ലുപുരം ആശുപത്രിയിൽ 4 പേരും ഉൾപ്പെടെ ആകെ 49 പേർ മരിച്ചു.ഇവരിൽ നാലുപേർ സ്ത്രീകളും ഒരാൾ ട്രാൻസ്‌ജെൻഡറുമാണ്.
കള്ളക്കുറിച്ചിയിൽ 56 പേരും പുതുച്ചേരിയിൽ 16 പേരും സേലത്ത് 35 പേരും വില്ലുപുരത്ത് രണ്ട് പേരും ഉൾപ്പെടെ 109 പേർ കിടത്തി നിലവിൽ ചികിത്സയിലാണ്.

കലക്ടർ പ്രശാന്ത്, ജില്ലാ വിജിലൻസ് ഓഫീസർ പ്രദീപ് യാദവ്, തമിഴ്‌നാട് ഹെൽത്ത് പ്രോഗ്രാം ഡയറക്ടർ ഗോവിന്ദ റാവു എന്നിവർ ദുരിതബാധിതരുടെ വീടുകൾ സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടത്തി ആംബുലൻസിൽ ഓരോന്നായി വീട്ടിലെത്തിച്ചു. മിക്ക തെരുവുകളും മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു.

മരിച്ച 49 പേരിൽ 11 പേരുടെ സംസ്‌കാരം കരുണാപുരം ശ്മശാനത്തിലും രണ്ടുപേരെ കല്ല്കുറിശ്ശി ശ്മശാനത്തിലും ഒരാളുടെ സംസ്‌കാരം മാമനന്തൂർ ശ്മശാനത്തിലുമാണ്. ഓരോന്ന് വീരചോലപുരം, മഡൂർ, പൊൽപ്പടകുറിശ്ശി ശ്മശാനങ്ങൾ, കള്ളക്കുറിച്ചി എഎൽസി സ്‌കൂൾ ഗേറ്റ് എന്നിവിടങ്ങളിലും സംസ്‌കരിച്ചു.

കഴിഞ്ഞ 18ന് കള്ളക്കുറിച്ചി നഗരസഭയുടെ അതിർത്തിയിലുളള കരുണാപുരത്ത് അനധികൃതമായി വിറ്റ വിഷം കലർത്തിയ മദ്യം വാങ്ങി കുടിച്ചവരാണ് ദുരന്തത്തിനിരയായത്. അന്ന് രാത്രി 11 മണിയോടെ 17 പേരാണ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് മരിച്ചത്.

അർദ്ധരാത്രിയോടെ മരണസംഖ്യ ക്രമാതീതമായി ഉയർന്നു. പുലർച്ചെയോടെ മരണസംഖ്യ 29 ആയി. തുടർന്ന് രോഗബാധിതരായ നിരവധി പേർ ചികിത്സയ്‌ക്കായി ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. രാവിലെ മരണസംഖ്യ 36 ആയി ഉയർന്നു. ഇന്നലെ വൈകുന്നേരത്തോടെ മരണസംഖ്യ 40 ആയി ഉയർന്നു. ഇന്ന് (ജൂൺ 21) രാവിലെ വരെയുള്ള കണക്കനുസരിച്ച് വിഷമദ്യം കുടിച്ച് മരിച്ചവരുടെ എണ്ണം 49 ആയി.

Tags: KallakurichiKallakurichi hooch tragedy
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies