ന്യൂഡൽഹി: അതികഠിനമായ ചൂടിൽ നിന്നും രക്ഷനേടാൻ ഡൽഹിയിൽ ആശ്വാസമഴയെത്തി. വെള്ളിയാഴ്ച രാജ്യ തലസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ നേരിയ തോതിൽ മഴ പെയ്തു. മഴ പെയ്തത്. താപനിലയും സാധാരണ നിലയിലായിട്ടുണ്ട്. അടുത്ത രണ്ട് ദിവസം ഉഷ്ണതരംഗത്തിന് ശമനമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
എന്നാൽ, ജൂൺ 23 മുതൽ വീണ്ടും ഉഷ്ണതരംഗം ശക്തിപ്രാപിക്കാനാണ് സാധ്യത. ഇന്ന് രാവിലെ ആകാശം മേഘാവൃതമായിരുന്നു. ഡൽഹി-എൻസിആറിൽ രാവിലെ 8 മണിയോടെ ചെറിയ മഴ പെയ്തു. മൺസൂൺ എത്തുന്നതോടുകൂടി ചൂടിൽ നിന്നും ശമനം കിട്ടുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
കൊടും ചൂടിനൊപ്പം ജലക്ഷാമവും ഡൽഹിയിൽ രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിലെ താപനില 49 ഡിഗ്രിയോളം ഉയർന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ന് 28 28.4 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു എന്നതും ആശ്വാസകരമാണ്.