നോർത്ത് കരോലിന: വളരെപ്പെട്ടന്ന് മനുഷ്യരോട് ഇണങ്ങുന്ന സ്വഭാവമുണ്ടെന്ന് കരുതപ്പെടുന്ന മത്സ്യങ്ങളാണ് ഡോൾഫിനുകൾ. കാഴ്ചയിലും ഭംഗിയിലും വളരെവേഗം ആളുകളുടെ ശ്രദ്ധ ഇവ പിടിച്ചുപറ്റാറുണ്ട്. യു എസിലെ നോർത്ത് കരോലിനയിലെ ഒരു ബീച്ചിൽ വന്നടിഞ്ഞ പിങ്ക് ഡോൾഫിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ തരംഗമാവുകയാണ്.
നോർത്ത് കരോലിന തീരത്തടിഞ്ഞ അപൂർവയിനം പിങ്ക് ഡോൾഫിൻ എന്ന അടികുറിപ്പോടെ സാമൂഹ്യ മാദ്ധ്യമമായ എക്സിലാണ് ചിത്രം പങ്കുവയ്‌ക്കപ്പെട്ടത്. പിന്നാലെ നിമിഷനേരംകൊണ്ട് ചിത്രം കമന്റ് ബോക്സിലെ ചർച്ചയായി മാറി. പലരും ഡോൾഫിന്റെ ചിത്രം യാഥാർത്ഥമാണോ വ്യാജമാണോ എന്ന സംശയമാണ് പങ്കുവയ്‌ക്കുന്നത്. ഡോൾഫിനെ കണ്ടിട്ട് എഐ നിർമ്മിതമാകാനാണ് സാധ്യതയെന്നും ചിലർ കമന്റുമായെത്തി.
പിങ്ക് ഡോൾഫിനുകൾ അഥവാ ആമസോൺ റിവർ ഡോൾഫിനുകൾ വംശനാശം നേരിടുന്ന ജീവി വർഗമായാണ് കണക്കാക്കപ്പെടുന്നത്. ഇവ പൊതുവെ ശുദ്ധജല മത്സ്യങ്ങളായാണ് അറിയപ്പെടുന്നത്. എന്നാൽ ഇവയാണോ ചിത്രത്തിൽ കാണുന്നതെന്ന സംശത്തിലാണ് പലരും.















