ആറ് ഇന്ത്യൻ സൈനികരുടെ ജീവനെടുത്ത കശ്മീർ സൈനികക്യാമ്പ് ആക്രമണത്തിന്റെ സൂത്രധാരൻ ; ബ്രിഗേഡിയർ അമീർ ഹംസയെ അജ്ഞാതർ വെടിവച്ചു കൊന്നു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആറ് ഇന്ത്യൻ സൈനികരുടെ ജീവനെടുത്ത കശ്മീർ സൈനികക്യാമ്പ് ആക്രമണത്തിന്റെ സൂത്രധാരൻ ; ബ്രിഗേഡിയർ അമീർ ഹംസയെ അജ്ഞാതർ വെടിവച്ചു കൊന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2024, 08:50 am IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ് : പാകിസ്താനിൽ വീണ്ടും അജ്ഞാതന്റെ വിളയാട്ടം .ഐഎസ്ഐയിലെ പ്രധാന ഉദ്യോഗസ്ഥനായിരുന്ന പാക് ആർമി റിട്ടയേർഡ് ബ്രിഗേഡിയർ അമീർ ഹംസയാണ് അജ്ഞാതരായ തോക്കുധാരികളുടെ വെടിയേറ്റ് മരിച്ചത്. ജമ്മു കശ്മീരിലെ ഇന്ത്യൻ സൈനിക ക്യാമ്പിന് നേരെയുള്ള ആക്രമണം സംഘടിപ്പിച്ചത് അമീർ ഹംസയാണ്.

ഇന്ത്യയ്‌ക്കെതിരായ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയാണ് ഹംസ . 2018-ൽ ജമ്മു കശ്മീരിലെ സുൻജ്‌വാൻ സൈനിക ക്യാമ്പിന് നേരെയുള്ള ആക്രമണം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതും ഹംസയാണ് . ആക്രമണത്തിൽ ആറ് ഇന്ത്യൻ സൈനികർ കൊല്ലപ്പെടുകയും ഒരു ഡസനിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു .

ആക്രമണത്തിൽ ഹംസയുടെ ഭാര്യയ്‌ക്കും കാറിൽ ഒപ്പമുണ്ടായിരുന്ന മകൾക്കും പരിക്കേറ്റു. അക്രമികൾ മോഷണശ്രമം നടത്തിയിട്ടില്ലെന്ന് ഇവർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു . പഞ്ചാബിലെ ഝലം ജില്ലയിലാണ് വച്ചാണ് ആക്രമണം നടന്നത് . ഹംസയെ ലക്ഷ്യമാക്കി നടന്ന ആക്രമണമാണിതെന്നാണ് പാക് അധികൃതർ വിശേഷിപ്പിച്ചത്. ഝലമിലെ ലില്ല ഇൻ്റർചേഞ്ചിൽ മോട്ടോർ സൈക്കിളിലെത്തിയ നാല് പേർ ഹംസയുടെ വാഹനം ആക്രമിക്കുകയായിരുന്നു.

കാറിന്റെ ഇരുവശത്തുനിന്നും വെടിയുതിർത്ത അവർ രക്ഷപെടും മുമ്പ് ഹംസയുടെ മരണം ഉറപ്പാക്കിയതായി .പോവുകയായിരുന്ന ഹംസയുടെ സഹോദരൻ അയൂബ് പറഞ്ഞു.

ഹംസ തന്റെ സൈനിക ജീവിതത്തിലുടനീളം ഉയർന്ന പദവികൾ വഹിച്ചിരുന്നുവെന്നാണ് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എമർജൻസി സർവീസസ് അക്കാദമിയുടെ ഡയറക്ടർ ജനറലായാണ് ഹംസ വിരമിച്ചത് ..

ഇതോടെ സുൻജ്‌വാൻ ആക്രമണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ പാകിസ്താനിയാണ് കൊല്ലപ്പെടുന്നത് . മറ്റൊരു സൂത്രധാരനെന്ന് സംശയിക്കുന്ന ലഷ്‌കർ ഇ ടി കമാൻഡർ ഖ്വാജ ഷാഹിദിനെ നവംബറിൽ പാക് അധീന കശ്മീരിലെ (പിഒകെ) നിയന്ത്രണ രേഖയ്‌ക്ക് സമീപം തലയറുത്ത നിലയിൽ കണ്ടെത്തിയിരുന്നു . 2016 ലെ പത്താൻകോട്ട് വ്യോമതാവള ആക്രമണത്തിൽ ഉൾപ്പെട്ട ജെയ്‌ഷെ മുഹമ്മദ് ഭീകരൻ ഷാഹിദ് ലത്തീഫും ഒക്ടോബറിൽ സിയാൽകോട്ടിൽ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.

Tags: pak
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies