ഭോപ്പാൽ : ഹിന്ദു ക്ഷേത്രങ്ങൾ ലക്ഷ്യമിട്ട് തുടർച്ചയായി കവർച്ച നടത്തുന്ന സംഘം പിടിയിൽ . മധ്യപ്രദേശിലെ രാജ്ഗഡിൽ സ്ഥിതി ചെയ്യുന്ന ജൽപ മാതാ ക്ഷേത്രത്തിൽ മോഷണം നടന്നതിന് പിന്നാലെയാണ് ഇവർ പിടിയിലായത് . ഇവരിൽ നിന്ന് മോഷണത്തിന് ഉപയോഗിച്ച ഏഴ് ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ടെന്ന് എസ്പി ആദിത്യ മിശ്ര പറഞ്ഞു. ഇപ്പോൾ മോഷണ സംഘം ജൽപ മാതാ ക്ഷേത്രത്തിൽ ക്ഷമാപണം നടത്തുന്ന ദൃശ്യങ്ങളും പുറത്തു വന്നു .
ദിവസങ്ങൾക്ക് മുൻപാണ് ക്ഷേത്രത്തിൽ മോഷണം നടന്നത് . തുടർന്ന് ഇവർക്കായി തെരച്ചിൽ ആരംഭിച്ച പൊലീസ് 5 പ്രതികളെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന മോഷണ വസ്തുക്കളും പിടിച്ചെടുത്തു. രണ്ട് വർഷം മുമ്പ് നഗരത്തിലെ ഒരു ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച ഫാനുകൾ പോലും ഇവരിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരെല്ലാം രാജസ്ഥാൻ സ്വദേശികളാണ്.
ഇവർ പൊലീസിനൊപ്പം ക്ഷേത്രത്തിലെത്തി വിഗ്രഹത്തിന് മുന്നിൽ കൈകൾ കൂപ്പി തെറ്റ് ഏറ്റ് പറയുകയായിരുന്നു . “അമ്മേ, ഞങ്ങളോട് ക്ഷമിക്കൂ. ഇവിടെ മോഷണം നടത്തിയതിൽ ഞങ്ങൾക്ക് തെറ്റുപറ്റി. വീഡിയോയിൽ മോഷ്ടാക്കൾ പറയുന്നത് ഇങ്ങനെയാണ് . അറസ്റ്റിന് ശേഷം മാത്രമാണ് തങ്ങൾക്ക് മനംമാറ്റമുണ്ടായതെന്നും മോഷ്ടാക്കൾ പറയുന്നുണ്ട് .
ജൽപ മാതാ ക്ഷേത്രത്തിലെയും ഹനുമാൻ ക്ഷേത്രത്തിലെയും വഴിപാട് പെട്ടി തകർത്ത് ലക്ഷക്കണക്കിന് രൂപയാണ് ഇവർ മോഷ്ടിച്ചത്.