തൃശൂർ: മാനസിക രോഗിയായ മകന്റെ കുത്തേറ്റ് അമ്മ മരിച്ചു. വലിയകത്ത് ശൈലജ (43) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ആദിലിനെ (27) മാള പൊലീസ് അറസ്റ്റ് ചെയ്തു.
മാള പട്ടാളപ്പടിയിൽ ഇന്ന് രാവിലെ ഒൻപതുമണിയോടെയായിരുന്നു സംഭവം. വഴക്കിനിടെ ആദിൽ ശൈലജയുടെ കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. അടുക്കളയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഗുരുതരമായി പരിക്കേറ്റ ശൈലജയെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. .