മലബാറിനെ സംസ്ഥാനമാക്കിയാൽ പ്രശ്‌നമുണ്ടോ? കേരളം വിഭജിക്കണമെന്ന ആവശ്യമുയർന്നാൽ തെറ്റുപറയാൻ സാധിക്കില്ല; വിവാദ പ്രസ്താവനയുമായി മുസ്തഫ മുണ്ടുപാറ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലബാറിനെ സംസ്ഥാനമാക്കിയാൽ പ്രശ്‌നമുണ്ടോ? കേരളം വിഭജിക്കണമെന്ന ആവശ്യമുയർന്നാൽ തെറ്റുപറയാൻ സാധിക്കില്ല; വിവാദ പ്രസ്താവനയുമായി മുസ്തഫ മുണ്ടുപാറ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2024, 01:49 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: കേരളം വിഭജിക്കണമെന്ന ആവശ്യമുയർന്നാൽ ആരെയും തെറ്റുപറയാൻ സാധിക്കില്ലെന്ന വിവാദ പ്രസ്താവനയുമായി എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ടായിരുന്നു മുസ്തഫയുടെ പ്രതികരണം. വിദ്യാഭ്യാസ രംഗത്ത് മലബാറിനോടുള്ള അവഗണന തുടരുമ്പോൾ കേരളം വിഭജിക്കണമെന്ന ആവശ്യം ആരെങ്കിലും ഉയർത്തി പിടിച്ചാൽ തെറ്റു പറയാൻ കഴിയില്ല. പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ സമരത്തിനിറങ്ങിയിട്ടുണ്ടെങ്കിൽ വിജയം കണ്ടതിന് ശേഷമായിരിക്കും പിന്മാറുകയെന്നും മുസ്തഫ മുണ്ടുപാറ പറഞ്ഞു.

” ഉത്തരവാദിത്വം കൃത്യമായി നിർവഹിക്കാൻ കഴിയാത്തവരാണ് കേരള സർക്കാർ. അവരുടെ ഉത്തരവാദിത്വം നേതാക്കൾ മറക്കുമ്പോൾ നാട്ടിൽ സമരങ്ങളും ബാനറുകളും ഉടലെടുക്കും. ചില വിഘടനവാദങ്ങളിലേക്ക് പോലും ഇത് എത്തിച്ചേരാറുണ്ട്. മലബാറെന്നും തെക്കൻ കേരളമെന്നും വേർതിരിച്ച് അവഗണന കാണിക്കുമ്പോൾ ആരെങ്കിലും മലബാറിന്റെ ഭരണം തങ്ങൾക്ക് വേണമെന്നാവശ്യപ്പെട്ടാൽ കുറ്റം പറയാൻ സാധിക്കില്ല. ഇതൊരു വിഘടനവാദമാണെന്ന് പറയുന്നതിലൊന്നും അർത്ഥമില്ല.”- മുസ്തഫ മുണ്ടുപാറ പറഞ്ഞു.

തെക്കൻ കേരളത്തിലെ ജനങ്ങൾ നൽകുന്ന നികുതിയാണ് മലബാറിലെ ജനങ്ങളും നൽകുന്നത്. കേരളം രണ്ടായി വിഭജിച്ച് പ്രത്യേകമായി മലബാർ സംസ്ഥാനമാക്കി മാറ്റിയാൽ എന്താണ് വരാൻ പോകുന്നതെന്നും മുസ്തഫ ചോദിച്ചു. ഭരണാധികാരികൾ നീതി പാലിക്കാതെ വരുമ്പോഴാണ് രാജ്യം തകരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്ന തരത്തിലുള്ളതായിരുന്നു മുസ്തഫ മുണ്ടുപാറയുടെ പ്രസംഗം. ഭിന്നിപ്പിച്ചു ഭരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രസംഗമാണ് മുസ്തഫ നടത്തിയതെന്ന വിമർശനവും ഇതോടെ ശക്തമായിരിക്കുകയാണ്.

Tags: sysMusthafa Mundupara
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies