ഇരകളെ കണ്ട് ആശ്വസിപ്പിക്കാനെങ്കിലും രാഹുലും പ്രിയങ്കയും പോകണം; നടന്നത് ഡിഎംകെ-സ്പോൺസേർഡ് കൊലപാതകം; കോൺ​ഗ്രസ് മൗനം വെടിയണമെന്ന് ഖാർ​​ഗെയോട് ജെ.പി നദ്ദ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇരകളെ കണ്ട് ആശ്വസിപ്പിക്കാനെങ്കിലും രാഹുലും പ്രിയങ്കയും പോകണം; നടന്നത് ഡിഎംകെ-സ്പോൺസേർഡ് കൊലപാതകം; കോൺ​ഗ്രസ് മൗനം വെടിയണമെന്ന് ഖാർ​​ഗെയോട് ജെ.പി നദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2024, 02:43 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കള്ളക്കുറിച്ചി മദ്യദുരന്തത്തിൽ കോൺ​ഗ്രസ് പാലിക്കുന്ന മൗനത്തിനെതിരെ ബിജെപി. 56 പേരുടെ ജീവനെടുത്ത വ്യാജമദ്യ ദുരന്തത്തിൽ ഡിഎംകെ സർക്കാരിനെതിരെ ഒരക്ഷരം ശബ്ദിക്കാതിരിക്കുന്ന കോൺ​ഗ്രസ് നേതൃത്വം മൗനം വെടിയണമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ.പി നദ്ദ ആവശ്യപ്പെട്ടു. കോൺ​ഗ്രസ് അദ്ധ്യ​ക്ഷൻ മല്ലികാർജുൻ ഖാർ​ഗെയ്‌ക്ക് അയച്ച കത്തിലാണ് നദ്ദ ഇക്കാര്യം വ്യക്തമാക്കിയത്.

കള്ളക്കുറിച്ചി ദുരന്തം ‘സർക്കാർ സ്പോൺസേർഡ്’ കൊലപാതകമാണെന്നും ഡിഎംകെ സർക്കാരിനെതിരെ നദ്ദ വിമർശിച്ചു. മനുഷ്യനിർമിത ദുരന്തമാണിത്. സ്റ്റാലിൻ സർക്കാരിന് കീഴിൽ മദ്യമാഫിയ സ്വൈര്യവിഹാരം നടത്തുകയാണെന്നതിന്റെ തെളിവാണ് കള്ളക്കുറിച്ചി ദുരന്തം. മദ്യമാഫിയയെ പിടിച്ചുകെട്ടിയിരുന്നെങ്കിൽ 56 പേരുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും ഖാർ​ഗെയ്‌ക്ക് എഴുതിയ കത്തിൽ നദ്ദ വ്യക്തമാക്കുന്നു.

ഇത്ര വലിയൊരു വിപത്ത് സംഭവിച്ചിട്ടും ഖാർ​ഗെ നയിക്കുന്ന കോൺ​ഗ്രസ് പാർട്ടി നിശബ്ദത പാലിക്കുന്നുവെന്നത് വലിയ ഞെട്ടലുളവാക്കുന്നതാണ്. ഈയൊരു സാഹചര്യത്തിൽ ബിജെപിയും, ഈ രാജ്യം മുഴുവനും, കോൺഗ്രസിനോട് ശബ്ദമുയർത്താൻ ആവശ്യപ്പെടുകയാണെന്ന് നദ്ദ പറഞ്ഞു. കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിൽ സിബിഐയ്‌ക്ക് അന്വേഷണം കൈമാറാനും എക്സൈസ് മന്ത്രി സ്ഥാനത്ത് നിന്ന് മുത്തുസ്വാമിയെ പുറത്താക്കാനും ഇൻഡി സഖ്യത്തിലുള്ള ഡിഎംകെ സർ‌ക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന് കോൺ​ഗ്രസിനോട് നദ്ദ ആവശ്യപ്പെട്ടു.

തമിഴ്നാട് സർക്കാരിനെതിരായ പ്രതിഷേധത്തിൽ പങ്കുചേരാൻ രാഹുലിനോടും പ്രിയങ്കയോടും ആവശ്യപ്പെടണമെന്നും കത്തിൽ നദ്ദ ഉന്നയിച്ചു. കള്ളക്കുറിച്ചി ദുരന്തത്തിൽ ഇരകളായവരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ രാഹുലും പ്രിയങ്കയും തയ്യാറാവണം. അതുമല്ലെങ്കിൽ ​ദുരന്തത്തിലേക്ക് വഴിവച്ച സർക്കാരിന്റെ പിടിപ്പുകേടിനെതിരെ ശബ്ദമുയർത്തണം. പാർലമെന്റിൽ മഹാത്മാ​ഗാന്ധിയുടെ പ്രതിമയ്‌ക്ക് മുന്നിൽ കറുത്ത റിബൺ ധരിച്ച് പ്രതിഷേധം രേഖപ്പെടുത്താൻ കോൺ​ഗ്രസ് നേതാക്കളെ ക്ഷണിക്കുകയാണെന്നും നദ്ദ വ്യക്തമാക്കി.

Tags: Rahul Gandhipriyanka gandhijp naddaMALLIKARJUN KHARGE
Share
Tweet
SendShare

More News from this section

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

Latest News

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies