വിസിറ്റ് വീസ ഓവര്‍‌സ്റ്റേ; സോഷ്യൽ മീഡിയ വാർത്തകൾ വാസ്തവമല്ലെന്ന് ദുബായ് ജിഡിആർഎഫ്എ

Published by
Janam Web Desk

ദുബായ്: വിസിറ്റ് വീസ ഓവര്‍‌സ്റ്റേയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) വ്യക്തമാക്കി. ഈ വാർത്തകൾ വിശ്വസിക്കരുതെന്നും വിവരങ്ങൾക്ക് ഡയറക്ടറേറ്റിന്റെ ഔദ്യോഗിക ചാനലുകളെ ആശ്രയിക്കണമെന്നും ജിഡിആർഎഫ്എ -ദുബായ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

5 ദിവസത്തിൽ കൂടുതൽ വിസിറ്റ് വിസ ഓവര്‍‌സ്റ്റേ ചെയ്യുന്നവരെ അബ്‌സ്‌കോണ്ട് ചെയ്യുമെന്നും അവരുടെ പേരുകൾ കരിമ്പട്ടികയിൽ ചേർത്ത് നാടുകടത്തുമെന്നുമാണ് വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ദുബായ് ഇമിഗ്രേഷന്റെ പേരിലാണ് ഈ വാർത്തകൾ പ്രചരിപ്പിച്ചിരുന്നത്

ജിഡിആർഎഫ്എ ദുബായ് അധികൃതർ ഈ വാർത്തകൾ തള്ളി. വിസിറ്റ് വീസ ഓവര്‍‌സ്റ്റേയുമായി ബന്ധപ്പെട്ടും മറ്റു വീസ സംബന്ധമായ ഏത് അന്വേഷണങ്ങൾക്കും നേരിട്ടു ഓഫീസുമായോ, അല്ലെങ്കിൽ ടോൾ ഫ്രീ നമ്പറായ 8005111 ലെ ബന്ധപ്പെടണമെന്ന് ജിഡിആർഎഫ്എ ദുബായ് അറിയിച്ചു.

Share
Leave a Comment