ചെന്നൈ: പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. തമിഴ്നാട്ടിലെ വിരുദനഗർ ജില്ലയിലാണ് സ്ഫോടനമുണ്ടായത്. അപകടത്തിൽപ്പെട്ട ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിരുദനഗറിലെ സത്തൂറിന് സമീപം സ്ഥിതിചെയ്യുന്ന പടക്ക നിർമാണശാലയിലാണ് സ്ഫോടനം നടന്നത്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. അപകടത്തിന് പിന്നിലെ കാരണം അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഒരു മാസത്തിനിടെ വിരുദുനഗറിലുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. അടുത്തിടെ ശിവകാശിക്ക് സമീപം നാരായണപുരത്തുള്ള പടക്ക നിർമാണശാലയിൽ സ്ഫോടനം നടന്നിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.