ഒരു ക്ലാസിലിരുന്ന് പഠിച്ച സുഹൃത്തുക്കൾ; ഇന്ന് സൈനിക മേധാവിമാർ; കര-നാവിക സേനയുടെ ചുമതലയിൽ സഹപാഠികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു ക്ലാസിലിരുന്ന് പഠിച്ച സുഹൃത്തുക്കൾ; ഇന്ന് സൈനിക മേധാവിമാർ; കര-നാവിക സേനയുടെ ചുമതലയിൽ സഹപാഠികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2024, 09:56 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിലാദ്യമായി സഹപാഠികൾ സൈനിക മേധാവിമാരാകുന്ന അപൂർവ നിമിഷത്തിനാണ് രാജ്യം സാക്ഷിയാകുന്നത്. ലെഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദിയും അഡ്മിറൽ ദിനേഷ് ത്രിപാഠിയും ഇന്ത്യൻ കരസേനയുടേയും നാവികസേനയുടേയും ചുമതല നിർവഹിക്കുകയാണ്.

വിദ്യാഭ്യാസ കാലഘട്ടത്തിന് ശേഷം ഒരാൾ കരസേനയിലേക്കും മറ്റേയാൾ നാവികസേനയിലേക്കും തിരിഞ്ഞുവെങ്കിലും ഇരുവരും തമ്മിലുള്ള സൗഹൃദം തുടർന്നിരുന്നു. മ​ദ്ധ്യപ്രദേശിലെ രേവയിലുള്ള സൈനിക സ്കൂളിൽ നിന്ന് പഠിച്ചുവന്നവരാണ് ഇരുവരും. അഞ്ചാം ക്ലാസ് മുതൽ ഒരുമിച്ചാണ് രണ്ട് പേരും പഠിച്ചത്. ഇരുവരുടേയും റോൾ നമ്പറുകൾ പോലും അടുത്തടുത്തായിരുന്നു. ലെഫ്. ജനറൽ ദ്വിവേദിയുടേത് നമ്പർ 931ഉം അഡ്മിറൽ ത്രിപാഠിയുടേത് 938ഉം ആയിരുന്നു. ത്രിപാഠി രണ്ടുമാസം മുൻപ് നാവികസേന മേധാവിയായി ചുമതലയേറ്റിരുന്നു. നാളെ ലെഫ്. ജനറൽ ദ്വിവേദി സ്ഥാനമേൽക്കും.

കരസേനയുടെ ഭാഗമായ ദ്വിവേദി ഏറെ കാലം നോർത്തേൺ കമാൻഡറായി സേവനമനുഷ്ഠിച്ചിരുന്നു. 1964 ജൂലൈ ഒന്നിന് ജനിച്ച അദ്ദേഹം 20-ാം വയസിലാണ് ജമ്മുകശ്മീർ റൈഫിൾസിന്റെ ഭാഗമായി സൈന്യത്തിൽ സേവനമനുഷ്ഠിക്കാൻ ആരംഭിച്ചത്. നാളെയാണ് കരസേന മേധാവിയായി ലെഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദി സ്ഥാനമേൽക്കുക.

Tags: Lt. General Upendra DwivediUpendra DwivediDinesh TripathiAdmiral Dinesh Tripathi
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies