മുംബൈ: മഹാരാഷ്ട്രയിലെ ജനങ്ങളെ സേവിക്കാനുള്ള ഞങ്ങളുടെ നിശ്ചയദാർഢ്യമാണ് ബജറ്റ് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ബജറ്റ് അവതരണത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയിലെ ജനങ്ങൾക്കും അവരുടെ ഉയർച്ചയ്ക്കും വേണ്ടിയുള്ളതാണ് ഈ ബജറ്റെന്നും അദ്ദേഹം പറഞ്ഞു.
മൺസൂൺ സമ്മേളനത്തെ മഹായുതിയുടെ വിടവാങ്ങൽ സമ്മേളനമെന്ന് വിശേഷിപ്പിച്ച ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെയ്ക്കും ഷിൻഡെ മറുപടി നൽകി. ”മൺസൂൺ സെക്ഷൻ ആരംഭിച്ചപ്പോൾ പ്രതിപക്ഷം അതിനെ വിടവാങ്ങൽ സമ്മേളനമെന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ ഞങ്ങൾക്ക് അങ്ങിനെയല്ല, സമൂഹത്തിലെ ഓരോ വിഭാഗത്തിലെ ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് ബജറ്റിൽ കാണിക്കുന്നത്’ ഷിൻഡെ പറഞ്ഞു.
”സ്ത്രീകൾക്കും കർഷകർക്കും, യുവജന വിഭാഗങ്ങൾക്കും വേണ്ടിയുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധതയാണ് ബജറ്റ് കാണിക്കുന്നത്, മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാനുള്ള മാർഗങ്ങൾ അതിലുണ്ട്. എല്ലാ മേഖലകളെയും വിഭാഗങ്ങളെയും ഉൾക്കൊണ്ടാണ് ബജറ്റ് തയ്യാറാക്കിയതെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.