കിരീടം നേടി തന്ന് നായകൻ പടിയിറങ്ങി; ഇനി ടി 20 ക്രിക്കറ്റിൽ ഹിറ്റ്മാനില്ല

Published by
Janam Web Desk

ഇന്ത്യക്ക് ലോകകിരീടം നേടിത്തന്ന നായകന്മാരുടെ പട്ടികയിലേക്ക് പേരെഴുതി ചേർത്ത് രോഹിത് ശർമ്മ ടി20 ഫോർമാറ്റിൽ നിന്ന് വിടവാങ്ങി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ഫൈനൽ അന്താരാഷ്‌ട്ര ടി20യിലെ അവസാന മത്സരമായിരുന്നെന്നും, ആസ്വദിച്ചാണ് ഒരോ മത്സരങ്ങളും കളിച്ചതെന്നും താരം പറഞ്ഞു. കിരീട നേട്ടത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് താൻ ടി20യിൽ നിന്ന് വിരമിച്ചതായി താരം അറിയിച്ചത്. വിരാട് കോലിക്ക് തൊട്ട് പിന്നാലെ നടത്തിയ വിരമിക്കൽ പ്രഖ്യാപനം ആരാധകരെയും ഞെട്ടിച്ചു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ഫൈനൽ എന്റെ ടി20 കരിയറിലെ അവസാന മത്സരമായിരുന്നു. ഇന്ത്യക്കായി ടി20യിൽ അരങ്ങേറിയത് മുതൽ വിരമിക്കൽ പ്രഖ്യാപിക്കുന്ന ഈ നിമിഷം വരെ ഞാൻ അത് ആസ്വദിച്ചു. വിരമിക്കൽ പ്രഖ്യാപിക്കൻ ഇതിനും മികച്ച മറ്റൊരു സമയമില്ല. ലോകകപ്പ് നേടണം ആഗ്രഹം സഫലമായി”. – രോഹിത് പറഞ്ഞു. രോഹിത്തിന്റെ രണ്ടാം ടി20 കിരീടമാണിത്. 2007-ലെ പ്രഥമ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു താരം.

17 വർഷത്തിന് ശേഷം ഇന്ത്യ 20 20 ലോകകപ്പ് കിരീടം നേടിയ രാത്രിയാണ് കടന്നുപോയത്. ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ ദക്ഷിണാഫ്രിയക്കയെ തകർത്തത് 7 റൺസിനാണ്. ഇന്ത്യ അത്രയേറെ മോഹിച്ച കപ്പ് രോഹിത് ശർമ ഉയർത്തിയപ്പോൾ ലക്ഷക്കണക്കിന് ആരാധകരുടെ മനസും നിറഞ്ഞു. ബാറ്റിംഗിൽ വിരാട് കോലിയും അക്‌സറും തിളങ്ങിയപ്പോൾ തകർപ്പൻ ബൗളിംഗിൽ പാണ്ഡ്യയും ബുമ്രയും തിളങ്ങി.

Share
Leave a Comment