മുംബൈ: ലോണാവാല അണക്കെട്ടിലെ ഒഴിക്കിൽപ്പെട്ട് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം. അവധി ആഘോഷിക്കാനെത്തിയ കുടുംബം ലോണാവാലയിലെ അണക്കെട്ടിന് സമീപമുള്ള വെള്ളച്ചാട്ടത്തിലിറങ്ങിയപ്പോഴായിരുന്നു അപകടം. ഇന്ന് ഉച്ചയ്ക്കായിരുന്നു ദാരുണ സംഭവം നടന്നത്.
സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് 8 അംഗ സംഘം വെള്ളത്തിലിറങ്ങിയത്. ഇതിനിടയിൽ മഴവെള്ളപ്പാച്ചിലിൽ വെള്ളം കുത്തിയൊലിച്ചു വരികയായിരുന്നു. ഇതോടെ സംഘം കൈകോർത്ത് പിടിച്ച് വെള്ളത്തെ പ്രതിരോധിച്ച് നിൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അധികനേരം പിടിച്ചു നിൽക്കാനായില്ല. സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പെടെയുള്ളവരാണ് അപകടത്തിൽപ്പെട്ടത്.
നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇവരെ കരയ്ക്ക് കയറ്റാൻ സാധിച്ചില്ല. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ 5 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇവരുടെ പേര് വിവരങ്ങൾ പൊലീസ് ശേഖരിച്ച് വരികയാണ്.