45 ദിവസത്തിനിടെ 5 തവണ പാമ്പ് കടിച്ചു, താമസം മാറ്റിയപ്പോൾ അവിടേയും പാമ്പ് തേടിയെത്തി; ഓരോ തവണയും അത്ഭുകരമായി രക്ഷപ്പെട്ട് യുവാവ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

45 ദിവസത്തിനിടെ 5 തവണ പാമ്പ് കടിച്ചു, താമസം മാറ്റിയപ്പോൾ അവിടേയും പാമ്പ് തേടിയെത്തി; ഓരോ തവണയും അത്ഭുകരമായി രക്ഷപ്പെട്ട് യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2024, 08:06 pm IST
FacebookTwitterWhatsAppTelegram

എലിയെ പേടിച്ച് ഇല്ലം ചുട്ടുവെന്ന പഴഞ്ചൊല്ല് പോലെ പാമ്പിനെ പേടിച്ച് ജീവനും കൊണ്ട് ഓടുകയാണ് യുപി സ്വദേശിയായി യുവാവ്. 45 ദിവസങ്ങൾക്കുള്ളിൽ അ‍ഞ്ച് തവണയാണ് യുവാവിന് പാമ്പ് കടിയേറ്റത്. പാമ്പിനെ ഭയന്ന് പലയിടങ്ങളിൽ താമസിച്ചെങ്കിലും ഒരു പ്രയോജനവും ഉണ്ടായിരുന്നില്ല. ഉത്തർപ്രദേശിലെ ഫത്തേപൂർ സ്വദേശിയായ വികാസിനാണ് ഈ ദാരുണമായ അനുഭവമുണ്ടായത്. താമസിക്കുന്ന സ്ഥലത്തിന്‌‍റെ പ്രശ്നമാകുമെന്ന് കരുതി യുവാവും ബന്ധുക്കളും ബന്ധു വീട്ടിലേക്ക് താമസം മാറ്റിയെങ്കിലും അവിടെയും പാമ്പെത്തി. അങ്ങനെ ഒന്നരമാസത്തിനിടെ അഞ്ച് തവണയാണ് യുവാവിന് ഉ​ഗ്രവിഷമുള്ള പാമ്പുകളുടെ കടിയേറ്റത്.
‌
ഓരോ തവണയും അത്ഭുതകരമായാണ് യുവാവ് രക്ഷപ്പെടുന്നതെന്നാണ് ചികിത്സിച്ച ​ഡോക്ടർ പറയുന്നത്. ജൂൺ ഒന്നിന് രാവിലെ കി‌ടക്കയിൽ നിന്ന് എഴുന്നേറ്റപ്പോഴാണ് ആദ്യം വികാസിന് പാമ്പ് കടിയേറ്റത്. തുടർന്ന് വികാസിനെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവി‌ടെ രണ്ട് ദിവസത്തെ ചികിത്സക്കൊടുവിലാണ് വികാസ് രക്ഷപ്പെട്ടത്. പിന്നീട് വീ‌ട്ടിലേക്ക് മടങ്ങുകയായിരുന്നു.

പിന്നീട് ജൂൺ 10-ന് രണ്ടാമതും പാമ്പ് ക‌ടിയേറ്റു. ഇത്തവണ രാത്രിയായിരുന്നു കടിയേറ്റത്. വീ‌ട്ടുകാർ വീണ്ടും അതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്നും ദിവസങ്ങൾ നീണ്ട ചികിത്സയ്‌ക്ക് ശേഷം യുവാവ് രക്ഷപ്പെട്ടു. ഇതോടെ വീട്ടുകാർ കൂടുതൽ ജാ​ഗ്രത പാലിക്കാൻ തുടങ്ങി. ഏഴ് ദിവസത്തിന് ശേഷം ഇയാളെ വീണ്ടും പാമ്പ് കടിച്ചു. തുടർന്ന് അബോധാവസ്ഥയിലായ വികാസിനെ വീട്ടുകാർ ആശുപത്രിയിലേക്ക് മാറ്റി. മൂന്നാമതും പാമ്പ് കടിയേറ്റതോടെ വീട്ടുകാർ ഭയപ്പെട്ടു.

വളരെയധികം ശ്രദ്ധിച്ചിരുന്നെങ്കിലും നാലാം തവണയും വികാസിന് പാമ്പ് കടിയേൽക്കുകയായിരുന്നു. ഇതോടെ നാട്ടുകാരും ചികിത്സിച്ചിരുന്ന ഡോക്ടർമാരും അമ്പരന്നു. തുടർന്ന് താമസിക്കുന്ന സ്ഥലത്തെ പ്രശ്നമായിരിക്കും നിങ്ങൾ അവിടെ നിന്ന് മാറി താമസിക്കാൻ ഡോക്ടർ നിർദേശിച്ചു. തുടർന്ന് വികാസിന്റെ അമ്മായിയുടെ വീട്ടിലേക്ക് എല്ലാവരും മാറിയിരുന്നു. എന്നാൽ അവിടെയും രക്ഷ ഉണ്ടായിരുന്നില്ല. അഞ്ചാം തവണയും വികാസിന് പാമ്പ് കടിയേറ്റു. നിലവിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കുകയാണ് വികാസ്. ഇതൊരു അപൂർവ സംഭവമാണെന്നും മൂന്നാമത് കടിയേറ്റപ്പോൾ നാട്ടിൽ നിന്ന് പുറത്തേക്ക് പോകാൻ വികാസിന് നിർദേശം നൽകിയിരുന്നുവെന്നും ചികിത്സിച്ചിരുന്ന ഡോക്ടർ പറഞ്ഞു.

Tags: Snake45 DaysFIVE TIMES
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies