ന്യൂഡൽഹി: രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാഷ്‌ട്രപതി ഭവനിലെത്തിയ സുരേഷ് ഗോപിയെ പൂച്ചെണ്ട് നൽകിയാണ് രാഷ്‌ട്രപതി സ്വീകരിച്ചത്. ഇതിന്റെ ചിത്രം കേന്ദ്രമന്ത്രി എക്സിൽ പങ്കുവച്ചിട്ടുണ്ട്.
രാഷ്‌ട്രപതിയെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും രാഷ്‌ട്രപതിയുടെ നേതൃത്വവും പ്രവർത്തനങ്ങളും എല്ലാവരെയും പ്രചോദിപ്പിക്കുന്നതൊണെന്നും സുരേഷ് ഗോപി എക്സിൽ കുറിച്ചു.
Honored to meet the Hon’ble President of India, Smt. Droupadi Murmu ji, and present her with a token of respect and admiration. Her leadership and dedication continue to inspire us all.@rashtrapatibhvn pic.twitter.com/ekgigY8JXL
— Suressh Gopi (@TheSureshGopi) July 2, 2024
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാരായ ഹർദീപ് സിംഗ്, നിത്യാനന്ദ് റായ്, ബണ്ടി സഞ്ജയ്, കൃഷാൻ പാൽ, മുരളിധർ മോഹോൽ, ദുർഗാദാസ് എന്നിവരുമായും രാഷ്‌ട്രപതി കൂടിക്കാഴ്ച നടത്തിയിരുന്നു.