മണിക്കൂറിൽ 240 കിലോമീറ്റർ വേ​ഗത; രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റ്; ഒരു ദ്വീപിനെ തന്നെ തൂത്തെടുത്ത് 'ബെറിൽ'
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മണിക്കൂറിൽ 240 കിലോമീറ്റർ വേ​ഗത; രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റ്; ഒരു ദ്വീപിനെ തന്നെ തൂത്തെടുത്ത് ‘ബെറിൽ’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2024, 11:50 am IST
Facebook
Twitter
WhatsAppTelegram

ലോകത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റ് ബെറിൽ ചുഴലിക്കാറ്റിൽ കരീബിയൻ രാജ്യങ്ങൾ വിറങ്ങലിച്ചിരിക്കുകയാണ്. ദുരിതം വിതച്ച ചുഴലിക്കാറ്റ് ജമൈക്കൻ തീരത്തേക്ക് അടുക്കുകയാണ്. കൊടുങ്കാറ്റിന്റെ ഏറ്റവും ഉയർന്ന് വിഭാ​ഗമായ കാറ്റ​ഗറി-5-ലാണ് ബെറിൽ ഉൾപ്പെട്ടിട്ടുള്ളത്.

കാറ്റ് ദിശ മാറുമ്പോഴും നഷ്ടങ്ങളുടെ ഇരുണ്ട പാത അവശേഷിക്കുകയാണ്. യൂണിയൻ ഐലൻഡിൽ വീശിയടിച്ച ബെറിൽ‌ ദ്വീപിനെയൊന്നാകെ ശിഥിലമാക്കി. സെൻ്റ് വിൻസെൻ്റിനും ഗ്രനേഡൈൻസിനും സമീപം സ്ഥിതി ചെയ്യുന്ന ദ്വീപിലെ മിക്ക കെട്ടിടങ്ങളും തകർന്നു. ചിലത് നിലം പൊത്താറായി നിൽക്കുന്നു. ഭീതി വീശിയിച്ച ഇരുണ്ട രാത്രിയെ നേരിട്ടതിന്റെ ഞെട്ടലിലാണ് ജനങ്ങൾ.

ദ്വീപിലെ ജനങ്ങൾ എല്ലാവരുടെയും വീടുകൾ കാറ്റെടുത്തെന്ന് കത്രീന കോയ് എന്ന യുവതി വീഡ‍ിയോ സന്ദേശത്തിൽ പറയുന്നു. റോഡുകളിൽ ഇറങ്ങാൻ സാധിക്കുന്നില്ലെന്നും വൈദ്യുതി ബന്ധം നഷ്ടമായെന്നും അവർ പറഞ്ഞു. 1985 മുതൽ ദ്വീപിൽ കഴിയുന്ന മത്സ്യത്തൊഴിലാളിയായ സെബാസ്റ്റ്യൻ സെയ്‌ലിയും ചുഴലിയുടെ ആഘാതത്തിൽ നിന്ന് മുക്തനായിട്ടില്ല. 2004-ൽ ഇവാൻ ചു‌ഴലിക്കാറ്റിനെയും അതിജീവിച്ച അദ്ദേഹം, ബെറിൽ ചുഴലി മറ്റൊരു തരത്തിലാണ് വീശിയടിച്ചതെന്ന് പറയുന്നു. ബെറിൽ ചുഴിലക്കാറ്റിനെ അതിജീവിച്ച സാ​ഹചര്യം പറയുമ്പോൾ പലരുടെയും കണ്ഠമിടറുന്നു.

ഹോട്ടൽ ഉടമയായ അലിസിയും ചുഴലിക്കാറ്റിന്റെ തീവ്രത വിവരിക്കുന്നു. കാറ്റിന്റെ ശക്തിയിൽ മേൽക്കൂര പിളർന്ന അടുത്തുള്ള കെട്ടിടത്തിലേക്ക് വീഴുന്നതിന്റെ ശബ്ദം കേൾക്കാമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഉറുമ്പ് സ്വരുകൂട്ടും പോലെ ഉണ്ടാക്കിയെടുത്തത് നിമിഷങ്ങൾക്കുള്ളിൽ തകർന്നടിയുന്നതിന്റെ ദുഃഖത്തിലും അങ്കാലാപ്പിലുമായിരുന്നു ജനങ്ങൾ‌.

മണിക്കൂറിൽ 240 കിലോമീറ്റർ വേ​ഗതയിലാണ് കാറ്റ് വീശുന്നത്. ഗ്രെനഡയിലെ കാരിയാകു, പെറ്റൈറ്റ് മാർട്ടിനിക് ദ്വീപുകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ബെറിൽ ചുഴലിക്കാറ്റ് ജമൈക്കയിലേക്ക് അടുങ്ങുന്നുവെന്നാണ് യുഎസ് നാഷണൽ ഹറികെയ്ൻ സെൻ്റർ (NHC) പറയുന്നത്.

2017-ൽ വീശിയടിച്ച മരിയ ചുഴലിക്കാറ്റാണ് ഇതിന് മുൻപ് മേഖലയെ ബാധിച്ച ഏറ്റവും വലിയ ചുഴലിക്കാറ്റ്. ഡൊമിനിക്ക, പ്യൂർട്ടോ റിക്കോ, യുഎസ് വിർജിൻ ഐലൻഡ്‌സ്, കരീബിയയുടെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിൽ വൻ നാശനഷ്ടങ്ങളാണ് മരിയ ചുഴലിക്കാറ്റ് സൃഷ്ടിച്ചത്. കാറ്റ​ഗറി-5-ൽ പെട്ട മരിയ ചുഴലിക്കാറ്റ് 3,059 പേരുടെ ജീവനാണ് കവർന്നത്. 2,975 മരണവും പ്യൂർ‌ട്ടോ റിക്കോയിലായിരുന്നു.

Tags: hurricane BerylUnion Island
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies