ന്യൂഡൽഹി: വീരമൃത്യു വരിച്ച അഗ്നിവീറുകളുടെ കുടുംബത്തിന് ധനസഹായം നൽകാറില്ലെന്ന രാഹുലിന്റെ വാദത്തെ തള്ളി സൈന്യം. ജമ്മു കശ്മീരിൽ കുഴിബോംബ് പൊട്ടിത്തെറിച്ച് മരിച്ച അഗ്നിവീർ അജയകുമാറിന്റെ കുടുംബത്തിന് 98.39 ലക്ഷം രൂപ സഹായ ധനം നൽകിയതായി സൈന്യത്തിന്റെ അഡീഷണൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് ഇൻഫർമേഷൻ അറിയിച്ചു. പൊലീസ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം 67 ലക്ഷം രൂപ കൂടി നൽകും. 1.65 കോടി രൂപയാണ് വീരമൃത്യു വരിച്ച അജയ്കുമാറിന്റെ കുടുംബത്തിന് ലഭിക്കുകയെന്നും സൈന്യം ട്വീറ്റ് ചെയ്തു. സൈന്യത്തിന്റെ വിശദീകരണം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് റീട്വീറ്റ് ചെയ്തു. അഗ്നിവീർമാരുടെ ക്ഷേമം ഉറപ്പുവരുത്താൻ സൈന്യം പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
”വീരമൃത്യു വരിച്ച അഗ്നിവീർ അജയ്കുമാറിന്റെ കുടുംബത്തിന് സഹായധനം നൽകിയില്ലെന്ന വാർത്ത സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിൽ വ്യക്തത വരുത്താൻ സൈന്യം ആഗ്രഹിക്കുന്നു. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച അഗ്നിവീർ അജയ്കുമാറിന്റെ ത്യാഗത്തെ സൈന്യം സ്മരിക്കുന്നു. പൂർണ സൈനിക ബഹുമതികളോടെയായിരുന്നു അഗ്നിവീറിന്റെ സംസ്‌കാര ചടങ്ങുകൾ നടന്നത്. അഗ്നിവീറുകൾ ഉൾപ്പെടെ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് സൈന്യം സഹായ ധനം വേഗത്തിൽ നൽകാറുണ്ട്”. – എഡിജിപിഐ എക്‌സിൽ കുറിച്ചു.
*CLARIFICATION ON EMOLUMENTS TO AGNIVEER AJAY KUMAR*
Certain posts on Social Media have brought out that compensation hasn’t been paid to the Next of Kin of Agniveer Ajay Kumar who lost his life in the line of duty.
It is emphasised that the Indian Army salutes the supreme… pic.twitter.com/yMl9QhIbGM
— ADG PI – INDIAN ARMY (@adgpi) July 3, 2024
“>
വീരമൃത്യു വരിച്ച അഗ്നിവീറുകളുടെ കുടുംബത്തിന് ധനസഹായം നൽകിയെന്ന പ്രതിരോധമന്ത്രിയുടെ പ്രസ്താവന കള്ളമാണെന്ന് നേരത്തെ ലോക്‌സഭയിൽ രാഹുൽ പറഞ്ഞിരുന്നു. പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചതിൽ പ്രതിരോധമന്ത്രി രാജ്യത്തോടും സൈന്യത്തോടും അജയ് കുമാറിന്റെ കുടുംബത്തോടും മാപ്പുപറയണമെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് സൈന്യത്തിന്റെ പ്രതികരണം.















