ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെ ടി3 ടെർമിനലിന് മുന്നിൽ കാത്തുനിന്ന നൂറുകണക്കിന് ആരാധകർക്ക് മുന്നിലേക്ക് അവർ വന്നിറങ്ങി. 11 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട ആ ഐസിസി കിരീടം കാത്തു നിന്ന ആരാധകർക്ക് നടുവിൽ നിന്ന് നായകൻ രോഹിത് ശർമ്മ ഉയർത്തിക്കാട്ടി. ആരാധകർ ഒന്നടങ്കം കാത്തിരുന്ന നിമിഷം. ആർത്തലയ്‌ക്കുന്ന ആരവമായിരുന്നു ആരാധകരുടെ മറുപടി. 17 വർഷത്തെ കാത്തിരിപ്പിന് ശേഷം ടി20 ലോക കിരീടം ഇന്ത്യയിൽ. ബാർബഡോസിൽ നിന്ന് വിജയകീരിടത്തിനൊപ്പമുള്ള ഇന്ത്യൻ ടീമിന്റെ യാത്രയുടെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ബിസിസിഐ.
ട്രോഫിയ്‌ക്ക് ഒപ്പമുള്ള ഓരോ നിമിഷവും ആസ്വദിക്കുകയായിരുന്നു താരങ്ങൾ. നായകൻ രോഹിത് ശർമ്മ ലോകകീരിടം നേടിയതിൽ മതിമറന്ന് സന്തോഷിക്കുന്നത് വീഡിയോയിൽ കാണാം. സൂര്യകുമാർ യാദവിനൊപ്പം ലോകകപ്പ് ഉയർത്തിക്കൊണ്ടുള്ള ഫോട്ടോയ്‌ക്കും അദ്ദേഹം പോസ് ചെയ്തു. നീണ്ട ഇടവേളയ്‌ക്ക് ശേഷം അന്താരാഷ്‌ട്ര മത്സരത്തിലേക്ക് മടങ്ങി വന്ന ഋഷഭ് പന്തും വിരാട് കോലിയും ട്രോഫി കൈയിൽ പിടിച്ചു. മകൻ അംഗദിനെ ഒക്കത്തിരുത്തിയാണ് ജസ്പ്രീത് ബുമ്ര ലോകകിരീടത്തെ നെഞ്ചോട് ചേർത്തത്. മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്, അക്‌സർ പട്ടേൽ എന്നിവർ കരിയറിലെ സുപ്രധാന നേട്ടം ക്യാമറയിലേക്ക് പകർത്തുന്ന തിരക്കിലായിരുന്നു. ടൂർണമെന്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്‌ത്തിയ അർഷ്ദീപ് സിംഗ് കുടുംബത്തോടൊപ്പം ഫോട്ടോ എടുക്കുന്നതും വീഡിയോയിൽ കാണാം.
Travelling with the prestigious 🏆 on the way back home! 😍
🎥 WATCH: #TeamIndia were in excellent company during their memorable travel day ✈️👌 – By @RajalArora #T20WorldCup pic.twitter.com/0ivb9m9Zp1
— BCCI (@BCCI) July 4, 2024
“>
മുഹമ്മദ് സിറാജും യുസ്വേന്ദ്ര ചഹലും കിരീടനേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ചു. ലോകകിരീടം നേടാൻ ടീമിലെ 15 പേരും കഠിനാധ്വാനം ചെയ്തു. വളരെ ഭാഗ്യമായി തോന്നുന്നുവെന്ന് സിറാജ് പറഞ്ഞു. ”തീർത്തും വൈകാരികമായ നിമിഷമാണിത്. കിരീടനേട്ടത്തിലെ സന്തോഷം വാക്കുകളിൽ മാത്രം ഒതുക്കാൻ സാധിക്കുന്നില്ലെന്നും” ചഹൽ പറയുന്നു.