ന്യൂഡൽഹി: ടി20 ലോക കിരീടവുമായെത്തിയ ഇന്ത്യൻ ടീമിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഒരുക്കിയത് ഊഷ്മള സ്വീകരണമായിരുന്നു. ടീമംഗങ്ങളും പരിശീലകനും ബിസിസിഐ ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങിൽ പകർത്തിയ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്.
ടീമിനൊപ്പം ഫോട്ടോയ്‌ക്ക് പോസ് ചെയ്തപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി കിരീടത്തിൽ തൊടാതെ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെയും ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും കൈകളിലാണ് പിടിച്ചിരുന്നത്. ഇത് ടീമിനും താരങ്ങൾക്കും നൽകുന്ന ആദരവെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ചൂണ്ടിക്കാട്ടുന്നത്.
ഇതിന് പിന്നാലെ ഇന്ദിരാഗാന്ധിയുടെ പഴയ ചിത്രങ്ങൾ പങ്കുവച്ചും ആരാധകർ ഇതിനെ താരതമ്യം ചെയ്യുന്നുണ്ട്. 1983 കന്നി ലോകകപ്പ് വിജയത്തിന് ശേഷം കാണാനെത്തിയ ഇന്ത്യൻ ടീമിനൊപ്പം അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി പകർത്തിയ ചിത്രങ്ങളാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒരു നേതാവ് എങ്ങനെ ആയിരിക്കണമെന്ന് ചൂട്ടിക്കാട്ടിയാണ് ആരാധകർ താരതമ്യ ചിത്രങ്ങൾ പങ്കുവയ്‌ക്കുന്നത്.
A leader who stays strong alongside the nation’s highs and lows!#PMModi#NarendraModi#WorldCupTrophy #RohitSharma𓃵 #InidanCricketTeam pic.twitter.com/iMPhkNZC9X
— ARVIND SINGH RAJPUROHIT (@avrajpurohit108) July 4, 2024
Difference Is Clear 🤞
.
.
.#RohitSharma𓃵 #ViratKohli𓃵 #NarendraModi #PMModi #IndianCricketTeam #WorldCupTrophy #ChampionsReturn #Champions pic.twitter.com/GmuGAKayNH— AMIT RAJPUT 🇮🇳 (@Rajput_Amit_1) July 4, 2024















