മുംബൈ: ഡൽഹിയിൽ നിന്ന് മുംബൈയിലെത്തിയ ടി20 ലോകകപ്പ് ജേതാക്കളായ ടീം ഇന്ത്യക്ക് വാട്ടർ സല്യൂട്ട് ഒരുക്കി മുംബൈ വിമാനത്താവളം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയ കീഴടക്കി. സീനിയര്‍ താരങ്ങളായ വിരാട് കോലിക്കും രോഹിത് ശര്‍മയ്‌ക്കും എയര്‍ലൈന്‍ വിസ്താര ആദരം നല്‍കിയതും ശ്രദ്ധയാകർഷിച്ചിരുന്നു. വിമാനത്താവളത്തിലെ അഗ്നിശമനസേനാ വിഭാഗമാണ് വാട്ടർ സല്യൂട്ട് നൽകിയത്. ഇന്ത്യൻ പതാകയും വഹിച്ച് ഒരു വാഹനം അകമ്പടി സേവിച്ചു.
നമ്പർ യു.കെ 1845 എന്നാണ് താരങ്ങളെ ഡൽഹിയിൽ നിന്ന് മുംബൈയിൽ എത്തിച്ച വിമാനത്തിന് പേര് നൽകിയിരുന്നത്. വിരാടിന്റെ ജഴ്സി നമ്പർ 18 ഉം രോഹിത്തിന്റേത് 45 ആണ്. മുംബൈയിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ടീം ഇന്ത്യയുടെ വിക്ടറി പരേഡിനെ അനുഗമിക്കാൻ പതിനായിരങ്ങളാണ് മുംബൈ തെരുവിൽ തമ്പടിച്ചിരിക്കുന്നത്. വൈകിട്ട് അഞ്ചിന് തുടങ്ങുമെന്ന് അറിയിച്ചിരുന്ന വിക്ടറി പരേഡ് തുടങ്ങിയത് ഏഴരയ്‌ക്ക് ശേഷമായിരുന്നു. കനത്ത മഴയും ജനത്തിരക്കുമായിരുന്നു വെല്ലുവിളിയായത്.
Team India’s flight gets a water salute at airport. pic.twitter.com/b2Xcb6ctCV
— Mufaddal Vohra (@mufaddal_vohra) July 4, 2024
Victory parade by Mumbai Airport Authorities. 🇮🇳🏆 pic.twitter.com/oaGsWZPzxk
— Mufaddal Vohra (@mufaddal_vohra) July 4, 2024















