ലോകകിരീടം നേടിയ മകനെ ചുടുചുംബനങ്ങളോടെയാണ് രോഹിത്തിന്റെ അമ്മ സ്വീകരിച്ചത്. സ്വന്തം ആരോഗ്യത്തെ കുറിച്ച് പോലും ഓർക്കാതെയാണ് വാങ്കഡെ സ്‌റ്റേഡിയത്തിലേക്ക് രോഹിത്തിന്റെ അമ്മ പൂർണിമ എത്തിയത്. മകന്റെ വിരമിക്കൽ തീരുമാനത്തെ കുറിച്ച് ആദ്യമായി പ്രതികരിക്കുകയാണ് അവർ. ടി20 ലോകകപ്പിന് മുമ്പ് ഫോർമാറ്റിൽ നിന്ന് വിരമിക്കുന്ന കാര്യം രോഹിത് ശർമ്മ തീരുമാനിച്ചിരുന്നതായി അമ്മ പറഞ്ഞു. ഫോർമാറ്റിൽ നിന്ന് വിരാമിക്കാനൊരുങ്ങുന്ന അവനോട് ലോകകിരീടം നേടാനാണ് താൻ ആവശ്യപ്പെട്ടതെന്നും അവർ കൂട്ടിച്ചേർത്തു.
”ജീവിതത്തിൽ ഇങ്ങനെയൊരു ദിവസമുണ്ടാകുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ലോകകപ്പിന് മുന്നോടിയായി കാണാൻ വന്നപ്പോൾ ടൂർണമെന്റിന് ശേഷം വിരമിക്കുമെന്ന് രോഹിത് പറഞ്ഞു. ലോകകപ്പ് കിരീടം ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് ഞാൻ അവനോട് പറഞ്ഞത്. ഇന്ന് ആശുപത്രിയിൽ പോകാതെയാണ് ഞാൻ ഈ ചടങ്ങിനെത്തിയത്. ഈ നിമിഷം നേരിൽ കാണണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. ലോകകപ്പ് കിരീടനേട്ടത്തിലെ സന്തോഷം പറഞ്ഞറിയിക്കുന്നതിലും അപ്പുറമാണ്. ഇത്തരത്തിലൊരു ആഹ്ലാദ പ്രകടനം ഇതിന് മുമ്പ് കണ്ടിട്ടില്ല. അവന്റെ കഠിനാധ്വാനവും അർപ്പണബോധവുമാണ് ഈ സ്‌നേഹത്തിന് പിന്നിൽ”.- രോഹിത്തിന്റെ അമ്മ പറഞ്ഞു.
Goosebumps the mother’s love.🥹❤️
Such a cute moment between Captain Rohit Sharma and his mother. #VictoryParade #Mumbai pic.twitter.com/6kmVnl0om2— Sanjana Ganesan 🇮🇳 (@iSanjanaGanesan) July 4, 2024
“>
അമ്മ മാത്രമല്ല, സഹോദരൻ വിശാലും മുൻ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി പി വി ഷെട്ടിയും വാങ്കഡെ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു. ബിസിസിഐയുടെ അനുമോദന ചടങ്ങിൽ പങ്കെടുക്കാനായി എല്ലാവരും എത്തണമെന്ന് പിവി ഷെട്ടി പറഞ്ഞതനുസരിച്ചാണ് ഞങ്ങൾ ഇവിടെ വന്നത്. മുംബൈ എത്രമാത്രം അവനെ സ്‌നേഹിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് ഈ സ്‌നേഹമെന്ന് രോഹിത്തിന്റെ സഹോദരൻ വിശാൽ പറഞ്ഞു.















