പാലക്കാട്: ബിജെപിയെയും തന്നെയും ആക്രമിക്കാൻ ശ്രമിച്ചവർക്ക് കുറുക്കികൊള്ളുന്ന മറുപടി നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ലൂർദ് മാതാവിന് താൻ നൽകിയ കിരീടം ഉരച്ചു നോക്കാൻ വന്നവർക്ക് മാതാവ് തന്നെ മറുപടി നൽകിയെന്ന് അദ്ദേഹം പറഞ്ഞു.
“ഉരച്ചു നോക്കാൻ വരുന്നവരുടെ എണ്ണം കൂടുന്നിടത്താണ് നമ്മുടെ ഉദ്ദേശശുദ്ധിക്ക് ഫലം കണ്ടെത്താൻ ആകുന്നത്. ഉരച്ചു നോക്കാൻ വന്നവരൊക്കെ എവിടെപ്പോയി. മാതാവ് തലയ്‌ക്കടിയും കൊടുത്ത് പറഞ്ഞയച്ചു. നമുക്ക് ദൈവങ്ങളിലാണ് വിശ്വാസം. അത് കുരിശിലേറ്റപ്പെട്ട ക്രിസ്തുവായാലും, ഒരു വിഷ അമ്പേറ്റ കൃഷ്ണനായാലും. നന്മയ്‌ക്ക് നൽകലിന്റെ ഒരു ഉത്തുംഗശൃംഖം ലഭിക്കും. അത് കാലഘട്ടങ്ങൾ മാറിമാറി വന്ന് ലഭ്യതയിൽ വന്ന് അവസാനിക്കും”.
“യോഗ്യരായ സ്ഥാനാർത്ഥികൾ ചേലക്കരയിലും വരണം, പാലക്കാടും വരണം, വയനാട്ടിലും വരണം. ഇതെല്ലാം നമുക്ക് അഗ്നിപരീക്ഷണമാണ് എന്നു പറഞ്ഞു ചവിട്ടിത്താക്കാൻ ശ്രമിച്ചവർക്കുള്ള അഗ്നിപരീക്ഷ ആയിരിക്കണം”-സുരേഷ് ഗോപി പറഞ്ഞു.