ചെന്നൈ: ബഹുജൻ സമാജ്‌വാദി പാര്‍ട്ടി യുടെ തമിഴ്‌നാട് ഘടകം സംസ്‌ഥാന അദ്ധ്യക്ഷൻ കൊല്ലപ്പെട്ടു. ചെന്നൈ കോർപറേഷൻ മുൻ കൗൺസിലറും അഭിഭാഷകനുമായ കെ.ആംസ്ട്രോങിനെ ചെന്നൈ പെരമ്പൂരിലെ വീടിന് സമീപത്ത് വച്ച് ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ആംസ്ട്രോങിനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ തമിഴ്‌നാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.