കാമുകന്റെ വിമാനയാത്ര തടയാൻ വ്യാജ ബോംബ് ഭീഷണി; 'കലിപ്പന്റെ കാന്താരി'യെ തൂക്കി പൊലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാമുകന്റെ വിമാനയാത്ര തടയാൻ വ്യാജ ബോംബ് ഭീഷണി; ‘കലിപ്പന്റെ കാന്താരി’യെ തൂക്കി പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2024, 10:52 pm IST
FacebookTwitterWhatsAppTelegram

ബെം​ഗളൂരു: കാമുകന്റെ യാത്ര തടയാൻ വ്യാജ ബോംബ് ഭീഷണി മുഴക്കിയ കാമുകിക്കെതിരെ കേസ്. ബെംഗളൂരുവിലെ കെംപെഗൗഡ ഇൻ്റർനാഷണൽ എയർപോർട്ടിലെ ഹെൽപ്പ് ഹെൽപ്പ് ലൈനിലേക്ക് 29 കാരിയായ ഇന്ദ്ര രാജ്‍വറാണ് വിളിച്ച് വ്യാജ ബോംബ് ഭീഷണി മുഴക്കിയത്. തന്റെ കാമുകനായ മിർ റാസ മെഹ്ദിയുടെ ബാ​ഗിൽ ബോംബ് ഉണ്ടെന്ന രീതിയിലാണ് ഇവർ ഫോൺ വിളിച്ച് പറഞ്ഞത്.

ജൂൺ 26-നാണ് കേസിനാസ്പദമായ സംഭവം. പൂനെ സ്വദേശിയായ ഇന്ദ്ര രാജ്‍വർ ബെം​ഗളൂരുവിലാണ് ജോലി ചെയ്യുന്നത്. കാമുകനായ മിർ റാസ മെഹ്ദിയും ഇന്ദ്ര രാജ്‍വറും വ്യത്യസ്ത വിമാനങ്ങളിൽ മുംബൈയിലേക്ക് പോകാൻ ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. കാമുകനുമായി ചില പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്നാണ് കാമുകി മിർ റാസയുടെ യാത്ര മുടക്കിയത്.

വിമാനത്താവളത്തിൽ എത്തിയതിന് ശേഷമാണ് പ്രതി മിർ റാസ മെഹ്ദി എന്ന യാത്രക്കാരന്റെ ബാ​ഗിൽ ബോംബ് ഉണ്ടെന്ന് ഫോൺ സന്ദേശത്തിലൂടെ അറിയിച്ചത്. തുടർന്ന്, അധികൃതരെത്തി മെഹ്ദിയയെ പരിശോധിക്കുകയും ചെയ്തു. എന്നാൽ, സ്ഫോടക വസ്തുക്കൾ ഒന്നും കണ്ടെത്താത്തതിനാൽ, ഇതൊരു വ്യാജ സന്ദേശമായി പ്രഖ്യാപിച്ചു.

തുടർന്ന്, നടത്തിയ പരിശോധനയിലാണ് രാജ്വാറിനെ കസ്റ്റഡിയിലെടുത്തത്. കേസിൽ പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്ന് ബെം​ഗളൂരു പൊലീസ് അറിയിച്ചു.

Tags: boyfriendBengaluru airport
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies