മഹേന്ദ്ര സിംഗ് ധോണി! മുന്നിൽ നിന്ന് നയിച്ച നായകൻ; ക്യാപ്റ്റൻ കൂൾ @ 43
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മഹേന്ദ്ര സിംഗ് ധോണി! മുന്നിൽ നിന്ന് നയിച്ച നായകൻ; ക്യാപ്റ്റൻ കൂൾ @ 43

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2024, 11:32 am IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റിന്റെ ഒരുകാലഘട്ടം സ്വന്തം പേരിൽ അടയാളപ്പെടുത്തിയ അതുല്യപ്രതിഭ, മഹേന്ദ്ര സിംഗ് ധോണിക്ക് ഇന്ന് 43-ാം പിറന്നാൾ. പകരക്കാരനില്ലാത്ത അമരക്കാരൻ, വിക്കറ്റിന് മുന്നിലും പിന്നിലും ഇന്ത്യയുടെ ആത്മവിശ്വാസത്തിന്റെ പേരാണ് ധോണി.

ഒന്നുമില്ലായ്മയുടെ പടുകുഴിയിലായിരുന്ന ഒരുസംഘത്തിനെ സ്വയം തോളിലേറ്റി ലോകചാമ്പ്യന്മാരാക്കിയാണ് റാഞ്ചിയിൽ നിന്നുള്ള നീളൻ മുടിക്കാരനായ ഒരു പയ്യന്റെ നായക കരിയറിന്റെ തുടക്കം. ദ്രാവിഡ് നയിച്ച ഏകദിന ലോകകപ്പിൽ നാണം കെട്ട് പടിയിറങ്ങിയ ഒരു സംഘത്തെ അടുത്ത അന്താരാഷ്‌ട്ര ടൂർണമെന്റിൽ അയാൾ ജേതാക്കളാക്കി. സച്ചിനും ദ്രാവിഡുമില്ലാതെ പ്രമുഖരില്ലാതെ യുവാക്കളുടെ ഒരു സംഘത്തെയും കൊണ്ട് ദക്ഷിണാഫ്രിക്കയിൽ അയാൾ തീർത്ത ഇന്ദ്രജാലം ഇന്നും ഒരു അത്ഭുതമാണ്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച കരിയറുകളിൽ ഒന്നാണ് എം എസ് ധോണിയുടേത്. ക്യാപ്റ്റനെന്ന നിലയിൽ കളിച്ച ടൂർണമെന്റുകളിൽ എല്ലാം കിരീടം സ്വന്തമാക്കിയ നായകൻ. മുൻനിര തകർന്നാൽ കളി തോൽക്കുമെന്ന് കരുതിയിരുന്ന തലമുറയെ ആത്മവിശ്വാസത്തോടെ അവസാന പന്തുവരെ കളികാണാൻ പഠിപ്പിച്ച സൂപ്പർ ഫിനിഷർ. ടൂർണമെന്റുകളിൽ രാജ്യത്തിന്റെ ആത്മവിശ്വാസത്തിന്റെ പേരായിരുന്നു ധോണി.

ഒഴിഞ്ഞുവച്ച നായക സ്ഥാനവും ഫിനിഷർ റോളും ഇന്നും പകരം വയ്‌ക്കാനില്ലാതെ അങ്ങനെ നിലനിൽക്കുകയാണ്. അദ്ദേഹത്തിന്റെ ഹെലികോപ്റ്റർ ഷോട്ട് ഇന്നും ക്രിക്കറ്റ് ലോകത്തിനൊരു അത്ഭുതമാണ്. വിക്കറ്റിന് പിന്നിൽ ധോണിയോളം പോന്നൊരു പ്രതിഭ ലോകക്രിക്കറ്റിൽ അതിന് മുമ്പും ശേഷവും ഉണ്ടായിട്ടില്ല എന്നാണ് വാസ്തവം. ബോളിനോളം വേഗത സ്റ്റമ്പിന് പുറകിലെ അയാളുടെ നീക്കങ്ങൾക്കുമുണ്ടായിരുന്നു. റാഞ്ചിയിൽ നിന്ന് വന്ന ഒരു പയ്യൻ ക്രിക്കറ്റ് ലോകത്തെ അതിശയിപ്പിച്ച കഥ മനോഹരമാണ്. അതുകൊണ്ട് തന്നെ അയാളുടെ ഓരോ പിറന്നാളും ആരാധകർക്ക് ആഘോഷമാണ്.

2014-ൽ ടെസ്റ്റിൽ നിന്ന് വിരമിച്ച ധോണി 90 മത്സരങ്ങളിൽ നിന്ന് 4876 റൺസാണ് സ്വന്തമാക്കിയത്. 350 ഏകദിനങ്ങളിൽ നിന്ന് 10773 റൺസും 98 ടി20യിൽ നിന്ന് 1617 റൺസുമാണ് എം എസ് ധോണിയുടെ പേരിലുള്ളത്. രാജ്യാന്തര ക്രിക്കറ്റിൽ 10 സെഞ്ച്വറികളും 108 അർദ്ധ സെഞ്ച്വറികളും സ്വന്തം. ഐപിഎല്ലിൽ 264 മത്സരങ്ങളിൽ 24 അർദ്ധ സെഞ്ച്വറികളോടെ 5243 റൺസും ധോണിക്കുണ്ട്.

ടി20 ലോകകപ്പ് (2007), ഏകദിന ലോകകപ്പ് (2011), ചാമ്പ്യൻസ് ട്രോഫി (2013) എന്നിങ്ങനെ മൂന്ന് ഐസിസി കിരീടങ്ങളും രാജ്യത്തിന് സമ്മാനിച്ച നായകനാണ് ധോണി. ചെന്നൈ സൂപ്പർ കിംഗ്‌സിനെ അഞ്ച് തവണ ഐപിഎൽ ചാമ്പ്യന്മാരാക്കിയ നായകൻ ഈ സീസൺ ആരംഭിക്കുന്നതിന് മുമ്പ് നായകപദവി യുവതാരം ഋതുരാജ് ഗെയ്ക്വാദിന് കൈമാറിയിരുന്നു.

Tags: ms dhoniHappy Birthday
Share
Tweet
SendShare

More News from this section

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

അമ്മ റേഷന്‍കടയില്‍ ബിപിഎല്‍ കാര്‍ഡുമായി; മകള്‍ ജപ്പാനില്‍ സ്വര്‍ണം കൊണ്ട് ചരിത്രമെഴുതി; ഇത് നീരുവിന്റെ കഥ

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

Latest News

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies