ആരാധകർ തലയെന്ന് വിളിക്കുന്ന മഹേന്ദ്ര സിംഗ് ധോണിക്ക് ഇന്ന് 43-ാം പിറന്നാൾ. താരത്തിന്റെ പിറന്നാൾ എന്നും ആരാധകർക്ക് ആഘോഷമാണ്. ധോണിയുടെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ക്യാപ്റ്റൻ കൂളിനും ഭാര്യ സാക്ഷിക്കുമൊപ്പം പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ ഒരു അതിഥിയുമുണ്ടായിരുന്നു. ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനായിരുന്നു ആ അതിഥി.
ധോണി കേക്ക് മുറിക്കുന്ന വീഡിയോ സൽമാൻ ഖാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ‘ഹാപ്പി ബർത്ത്‌ഡേ ക്യാപ്റ്റൻ സാഹിബ്’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കേക്ക് മുറിക്കുമ്പോൾ ധോണിക്കരികിൽ ഭാര്യ സാക്ഷിയേയും കാണാം. ഭാര്യക്ക് കേക്ക് നൽകിയതിന് ശേഷം സൽമാൻ ഖാനാണ് ധോണി കേക്ക് നൽകുന്നത്. വീഡിയോ ഇതിനോടകം ആരാധകരും ഏറ്റെടുത്തിട്ടുണ്ട്.
View this post on Instagram
“>
View this post on Instagram
“>
സാക്ഷിയും ഇൻസ്റ്റഗ്രാമിൽ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. കേക്ക് നൽകിയതിന് ശേഷം ധോണിയുടെ കാൽ തൊട്ട് വന്ദിക്കുന്ന സാക്ഷിയെയും വീഡിയോയിൽ കാണാം. ചെന്നൈ സൂപ്പർ കിംഗ്‌സും കിംഗ്‌സ് ഇലവൻ പഞ്ചാബും മുൻ ഇന്ത്യൻ താരങ്ങളായ സുരേഷ് റെയ്‌നയും ഗൗതം ഗംഭീറുമെല്ലാം താരത്തിന് ആശംസകൾ നേർന്നിട്ടുണ്ട്.