ടി20 ലോകകപ്പിൽ കിരീടം ചൂടിയ ഇന്ത്യൻ ടീമിലെ മാലിദ്വീപിലേക്ക് ക്ഷണിച്ച് ടൂറിസം അസോസിയേഷനും മാർക്കറ്റിംഗ് പബ്ലിക് റിലേഷൻസ് കോർപ്പറേഷനും. ജൂൺ 29ന് നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ചാണ് രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ബാർബഡോസിൽ കിരീടം ഉയർത്തിയത്.
മാർക്കറ്റിംഗ് ആൻഡ് പബ്ലിക് റിലേഷൻസ് കോർപ്പറേഷൻ എംഡി ഇബ്രാഹീം ഷിയുറിയും അസോസിയേഷൻ ഓഫ് ടൂറിസം ഇൻഡസ്ട്രിയുടെ ജന. സെക്രട്ടറി അഹമ്മദ് നസീർ എന്നിവർ ചേർന്നാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. ടീമിന് ആതിഥേയത്വം വഹിക്കുന്നത് ഞങ്ങൾക്ക് ആദരവാണ്. നിങ്ങൾക്ക് ഇവിടെ ലഭിക്കുന്നത് അവിസ്മരണീയ നിമിഷങ്ങളും മനോഹര അനുഭവവുമായിരിക്കുമെന്നും ഇരുവരും പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യൻ ടീമിനെ സ്വാഗതം ചെയ്യുന്നതും അവരുടെ കിരീട വിജയത്തിന്റെ ആഘോഷത്തിൽ പങ്കാളികളാവുകയും ചെയ്യുന്നത് മാലദ്വീപിന് വലിയൊരു ബഹുമതിയാണെന്നും ഇരുവരും വ്യക്തമാക്കി. ഇന്ത്യൻ ടീമിലെ വരവേൽക്കുന്ന അവസരത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്നും ടൂറിസം വകുപ്പ് വ്യക്തമാക്കി.