ചേട്ടനും അനിയനും ഇനി ദിലീപേട്ടനൊപ്പം; വരുന്നു ഭ.ഭ.ബ

Published by
Janam Web Desk

ദിലീപും വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും കേന്ദ്രകഥാപാത്രത്തിലെത്തുന്ന ഭ.ഭ.ബ എന്ന സിനിമയുടെ ചിത്രീകരണം ജൂലൈ 14-ന് കോയമ്പത്തൂരിൽ ആരംഭിക്കും. നവാഗതനായ ധനഞ്ജയ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ തിരക്കഥ താരദമ്പതികളായ നൂറിൻ ഷെരീഫും ഭർത്താവ് ഫാഹിം സഫറും ചേർന്നാണ് തയാറാക്കിയിരിക്കുന്നത്. വി.സി. പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ. കൃഷ്ണമൂർത്തിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

സിദ്ധാർത് ഭരതൻ, ബാലുവർഗീസ്, ബൈജു സന്തോഷ്, അശോകൻ, സലിം കുമാർ, ജി. സുരേഷ് കുമാർ, ബിജു പപ്പൻ, ദേവൻ, വിജയ് മേനോൻ, നോബി, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണ, റെഡിൻ കിംഗ്സിലി. കോട്ടയം രമേഷ്, ഷമീർ ഖാൻ ഷിൻസ്, ശരണ്യ പൊൻവണ്ണൻ, നൂറിൻ ഷെരീഫ്, ധനശ്രീ എന്നിങ്ങനെ വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പ്രശസ്ത തെന്നിന്ത്യൻ കൊറിയോഗ്രഫർ സാൻഡി മാസ്റ്ററാണ് കൊറിയോ​ഗ്രാഫർ.

Share
Leave a Comment