68 വലിയ കവർച്ചകൾ; മോഷ്ടിച്ചത് 1500 പവൻ ; സ്വർണം വിറ്റ് സ്വാന്തമാക്കിയത് നാലുകോടിരൂപയുടെ തുണിമിൽ; കുപ്രസിദ്ധ കൊള്ളത്തലവൻ "റോഡ്മാൻ" മൂർത്തി പിടിയിൽ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

68 വലിയ കവർച്ചകൾ; മോഷ്ടിച്ചത് 1500 പവൻ ; സ്വർണം വിറ്റ് സ്വാന്തമാക്കിയത് നാലുകോടിരൂപയുടെ തുണിമിൽ; കുപ്രസിദ്ധ കൊള്ളത്തലവൻ “റോഡ്മാൻ” മൂർത്തി പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2024, 08:24 am IST
Facebook
Twitter
WhatsAppTelegram

കോയമ്പത്തൂർ : തമിഴ്‌നാട്ടിൽ വൻ കവർച്ചകൾ നടത്തിയ നടത്തിയ സംഘത്തിന്റെ തലവനെ കോയമ്പത്തൂർ സിറ്റി പോലീസ് അറസ്റ്റുചെയ്തു. തേനി പെരിയകുളം സ്വദേശി “റോഡ്മാൻ” എന്നറിയപ്പെടുന്ന മൂർത്തിയാണ് (36) അറസ്റ്റിലായത്. ഏതാണ്ട് 68 വലിയ കവർച്ചകൾ ഇയാളുടെ നേതൃത്വത്തിൽ നടന്നിട്ടുണ്ട്.

പ്രതി കോയമ്പത്തൂരിൽ മാത്രം 18 കവർച്ചകൾ നടത്തിയെന്ന് നോർത്ത് സോൺ പോലീസ് ഡെപ്യൂട്ടി കമ്മിഷണർ സ്റ്റാലിൻ പറഞ്ഞു. ഇയാളുടെ കവർച്ചാസംഘത്തിൽ ഏഴുപേരാണ് ഉള്ളത് എന്നാണ് അനുമാനം. ഇതിൽ പ്രധാനിയായ ഹംസരാജിനെയും (26) കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ നിന്നും 63 പവൻ സ്വർണവും വിലകൂടിയ കാറുകളും ബൈക്കും പിടികൂടി.രണ്ട് കാറുകൾ ബൈക്കുകളും 13 ലക്ഷം രൂപയും കവർന്നതായി കണ്ടെത്തി.

ഈസംഘം സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽനിന്ന് 1500 പവൻ സ്വർണം മോഷ്ടിച്ചു. ഇതിൽ കോയമ്പത്തൂരിൽനിന്നുമാത്രം 376 പവൻ കവർന്നു. എന്ന് പോലീസ് പറഞ്ഞു. സ്വർണം വിറ്റ പണം കൊണ്ട് നാലുകോടിരൂപ വിലവരുന്ന തുണിമിൽ രാജപാളയത്ത് മൂർത്തി സ്വന്തമാക്കിയതായി പോലീസ് പറഞ്ഞു.

കോയമ്പത്തൂരിൽ റെയിൽവേ പാളങ്ങൾക്ക് സമീപത്തെ വീടുകളിൽ മോഷണം പതിവാണ്. ഇത് സംബന്ധിച്ച് കാലാകാലങ്ങളിൽ പരാതികൾ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോയമ്പത്തൂർ പോലീസ് കമ്മീഷണർ ബാലകൃഷ്ണന്റെ പ്രത്യേക നിർദേശപ്രകാരമാണ് പോലീസ് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് മൂന്ന് മാസത്തോളം അന്വേഷണം നടത്തിയത്. ആ അന്വേഷണത്തിലാണ് കവർച്ച സംഘത്തിലെ പ്രധാനിയായി പ്രവർത്തിച്ച റോഡ്മാൻ എന്ന മൂർത്തിയെ സ്‌പെഷ്യൽ ഫോഴ്‌സ് പോലീസ് അറസ്റ്റ് ചെയ്തത്.

2020 മുതലാണ് മൂർത്തി കവർച്ച തുടങ്ങിയത്. രണ്ടുവർഷമായി മൂർത്തി കോയമ്പത്തൂർ കേന്ദ്രീകരിച്ചു മോഷണം നടത്തുന്നു. റെയിൽവേ പാളങ്ങൾക്ക് സമീപത്തെ വീടുകൾ കണ്ടെത്തിയാണ് മോഷണം നടത്തുന്നത്. ഇതിനായി അയാൾ രൂപീകരിച്ച ആ സംഘത്തിൽ ഏഴ് പേരുണ്ട്, കോയമ്പത്തൂർ കോർപ്പറേഷനിലെ സിങ്കനല്ലൂർ, പീലമേട്, കൂടാതെ രാമനാഥപുരം രാജപാളയം പോലുള്ള പ്രദേശങ്ങളിലെ കവർച്ച സംഭവങ്ങളിൽ ഉൾപ്പെട്ടവരായതിനാൽ മറ്റ് പോലീസ് സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്.

ഇരുമ്പ് കമ്പി ഉപയോഗിച്ച് വീടിന്റെ വാതിൽ തകർത്ത് മോഷണം നടത്തുന്നത് കൊണ്ടാണ് റോഡ്‌മാൻ എന്ന് പേര് വന്നത്. സംഘത്തിലെ മറ്റുള്ളവരെ പിടിക്കാൻ പോലീസിന്റെ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

കവർച്ച സംഭവത്തിൽ ഇയാളുടെ ഭാര്യയും പങ്കാളിയായിരുന്നുവെന്ന് അനുമാനിക്കുന്നു. പ്രത്യേക സേന വിവിധ ജില്ലകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ആണ് ഇയാളിലേക്ക് എത്തിയത്. മുഖത്ത് ചായം പൂശിയാണ് മോഷണത്തിന് ഇറങ്ങുന്നത്. തിരക്ക് കുറവായ റെയിൽവേ ട്രാക്കുകളുടെ ഭാഗങ്ങളിൽ സി.സി.ടി.വി ക്യാമറകളും നായകളും ഇല്ലാത്തതിനാൽ അവിടെയുള്ള വീടുകളിൽ നോട്ടമിട്ടാണ് മോഷണം നടത്തുന്നത്.

Tags: Coimbatorethief arrested
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies