മുംബൈയിലെ ജിയോ കൺവെൻഷൻ സെന്ററിൽ മാസങ്ങൾ നീണ്ടുനിന്ന വിവാഹ ചടങ്ങുകൾക്ക് പര്യവസാനമായിരിക്കുന്നു. രാജ്യം കണ്ടതിൽ വച്ച് ഏറ്റവും അത്യാഢംബര വിവാഹമായിരുന്നു അംബാനി കുംടുംബം മുംബൈ നഗരത്തെ സാക്ഷിയാക്കി നടത്തിയത്. വിവാഹത്തോടനുബന്ധിച്ച വീഡിയോയകളും ചിത്രങ്ങളും സമൂഹ മാദ്ധ്യമങ്ങളിൽ ട്രെൻഡിംഗിൽ ഇടംപിടിക്കുമ്പോൾ രണ്ട് വ്യത്യസ്ത ആക്ഷൻ ഹീറോകളുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്.
കിംഗ് ഖാൻ ഷാരൂഖ് ഖാനും മകൻ ആര്യൻ ഖാനും, ഡബ്ല്യുഡബ്ല്യുഇ മുൻ ഗുസ്തി താരമായ ഖാലിക്കൊപ്പം നിൽക്കുന്ന ചിത്രമാണ് നിമിഷ നേരങ്ങൾക്കുള്ളിൽ സമൂഹമാദ്ധ്യമങ്ങളിൽ ട്രെൻഡായത്. അനന്ത്- രാധിക വിവാഹത്തിന്റെ ശുഭ് ആശിർവാദ് ചടങ്ങിലാണ് ഗ്രേറ്റ് ഖാലി പങ്കെടുത്തത്.
നീല ഷർവാണി ധരിച്ച് കിംഗ് ഖാനെത്തിയപ്പോൾ കറുപ്പ് കോട്ടും സ്യൂട്ടും ധരിച്ചാണ് ഖാലിയും ആര്യൻഖാനുമെത്തിയത്. ഖാലിയുടെ ഇൻസ്റ്റഗ്രാം പേജിലാണ് കിംഗ് ഖാനും മകനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചത്. ഫോട്ടോയ്‌ക്ക് പോസ് ചെയ്യുമ്പോൾ ആര്യന്റെ കണ്ണടഞ്ഞു പോയതും കമന്റുകളിൽ ഇടംപിടിച്ചിട്ടുണ്ട്. അതേസമയം, മറ്റു പലർക്കും അറിയേണ്ടത് ജോൺസിനയുമായി ഖാലി സംസാരിച്ചിരുന്നോയെന്നാണ്.
View this post on Instagram
വെള്ളിയാഴ്ച ഇന്ത്യയിലെത്തിയ ജോൺസിന ശുഭ വിവാഹത്തിലായിരുന്നു പങ്കെടുത്തത്. ശനിയാഴ്ച അദ്ദേഹം തിരികെ മടങ്ങിയിരുന്നു. ഇന്നലെ നടന്ന ശുഭ് ആശീർവാദ് ചടങ്ങിലാണ് ഖാലി താരമായത്.