ജോയിക്കായുളള തിരച്ചിൽ തൽക്കാലം നിർത്തി; രാവിലെ നേവിയുടെ സഹായത്തോടെ തുടരും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജോയിക്കായുളള തിരച്ചിൽ തൽക്കാലം നിർത്തി; രാവിലെ നേവിയുടെ സഹായത്തോടെ തുടരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2024, 12:13 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം; മാലിന്യങ്ങൾ നിറഞ്ഞ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളി ജോയിക്കായുളള തിരച്ചിൽ തൽക്കാലം നിർത്തി. രാവിലെ 6.30 ന് നാവികസേനയുടെ സഹായത്തോടെ തിരച്ചിൽ പുനരാരംഭിക്കും.

കടലിന് അടിയിലുളള വസ്തുക്കൾ കണ്ടെത്താൻ നാവികസേന ഉപയോഗിക്കുന്ന സോണാർ ഉപയോഗിച്ചാകും രാവിലെ തിരച്ചിൽ നടത്തുക. ഇതുപയോഗിച്ച് ചിത്രങ്ങളെടുക്കാനാകുമെന്നും ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. രാത്രിയോടെയാണ് നേവിയുടെ ഏഴംഗസംഘം സ്ഥലത്ത് എത്തിയത്.

പ്രദേശത്തിന്റെ സ്‌കെച്ച് ഉൾപ്പെടെ നേവി സംഘം പരിശോധിച്ചു. സംഭവസ്ഥലം സന്ദർശിച്ച് നേരിട്ട് സ്ഥിതി വിലയിരുത്തി. ഡിആർഎം ഉൾപ്പെടയുളളവരുമായി ചർച്ച നടത്തി. ഇതിന് ശേഷമാണ് രാവിലെ പരിശോധന തുടരാൻ തീരുമാനിച്ചത്. നാവിക സേനാംഗങ്ങൾക്കൊപ്പം, ഫയർഫോഴ്‌സ്, സ്‌കൂബ ഡൈവേഴ്‌സ്, എൻഡിആർഎഫ് അംഗങ്ങളും തിരച്ചിലിൽ പങ്കെടുക്കും.

സമാന്തരമായി തടയണയുടെ ജോലികളും ഇതോടൊപ്പം നടക്കും. തടയണ നിർമിച്ച് വെളളം കെട്ടിനിർത്തി ഹിറ്റാച്ചി പോലുളള സംവിധാനം ഉപയോഗിച്ച് മാലിന്യം നീക്കം ചെയ്ത് പരിശോധിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. സംയുക്ത പരിശോധനയിൽ ഫലം കണ്ടില്ലെങ്കിൽ തടയണ തുറന്നുവിടും. ഇറിഗേഷൻ വകുപ്പിന്റെ ശക്തിയേറിയ വലിയ പമ്പുകൾ കൊണ്ടുവന്ന് മാലിന്യം പുറത്ത് കളയാനുളള സാദ്ധ്യതയും പരിശോധിക്കുന്നുണ്ട്.

ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ജോയി ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യക്കൂമ്പാരത്തിൽ കുടുങ്ങിയത്. തോട് വൃത്തിയാക്കുന്നതിനിടെ മഴ വന്നു. ഒപ്പമുണ്ടായിരുന്നവർ കരയ്‌ക്ക് കയറിയെങ്കിലും ജോയ് തോടിന്റെ മറുഭാഗത്തേക്ക് പോയി. ഇതിനിടെ ഒഴുക്ക് കൂടുകയും ഇയാൾ മാലിന്യത്തിൽ കുടുങ്ങുകയുമായിരുന്നു.

ഫയർഫോഴ്‌സിന്റെ സ്‌കൂബ ഡൈവിംഗ് ടീം രണ്ടാം ദിനവും തെരച്ചിൽ നടത്തിയെങ്കിലും മാലിന്യം അടിഞ്ഞുകൂടിക്കിടന്നതിനാൽ ഫലമുണ്ടായില്ല. എൻഡിആർഎഫും തിരച്ചിലിൽ പങ്കുചേർന്നു. റോബിട്ടിക് ക്യാമറയുടെ സേവനവും തേടിയിരുന്നു.

Tags: ആമയിഴഞ്ചാൻ തോട്നാവികസേനജോയിശുചീകരണ തൊഴിലാളി
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies