വീഴ്ച പരിശോധിക്കും; ജോയിയുടെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി കെ രാജൻ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീഴ്ച പരിശോധിക്കും; ജോയിയുടെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി കെ രാജൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2024, 11:42 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ആമയിഴ‍ഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് ശുചീകരണ തൊഴിലാളി മരിച്ച സംഭവത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. മലിനീകരണത്തിന് എതിരായുള്ള യുദ്ധമാണ് സമൂഹം നടത്തേണ്ടതെന്ന ബോധം എല്ലാവർക്കും ഉണ്ടാകണം. അത് വകുപ്പുകൾക്ക് മാത്രമല്ല, ഓരോ വ്യക്തികൾക്കുമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

മാലിന്യനിർമ്മാർജ്ജനത്തിന് വേണ്ടി പ്രവർത്തിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനും ഉണ്ടാകണം. മുഖ്യമന്ത്രിയുമായും മറ്റ് ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥരുമായും ഇത് സംബന്ധിച്ചുള്ള കൂടിയാലോചനകൾ നടന്നിരുന്നു. കുറച്ച് കഴിഞ്ഞ് സംഭവത്തിന്റെ വിശദാംശങ്ങൾ പറയാനാകും. വീഴ്ചകൾ പരിശോധിക്കും. ഏത് ദുരന്തത്തിലും ദുരന്ത ബാധിതരായ ആളുകൾക്ക് നഷ്ടപരിഹാരം നൽകും.

മൃതദേഹത്തിന്റെ തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. മൃതദേഹം ജോയിയുടേതാണെന്ന് ഔദ്യോ​ഗിക സ്ഥിരീകരണം വന്നാൽ മാത്രമേ രക്ഷാപ്രവർത്തനം അവസാനിപ്പിക്കാൻ സാധിക്കുകയുള്ളൂ. മന്ത്രിസഭയുമായി ചർച്ച ചെയ്ത് ഉചിതമായ നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

2010 മുതൽ ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കാൻ ന​ഗരസഭയോട് ആവശ്യപ്പെടുന്നതായി കൗൺസിലർ രാജേന്ദ്രൻ പ്രതികരിച്ചു. രാവിലെ എട്ട് മണിയോട് കൂടിയാണ് മൃത​ദേ​ഹം കണ്ടത്. നാട്ടുകാരാണ് തന്നെ വിവരം അറിയിച്ചത്. കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഫയർ ഫോഴ്സിനെ ഉടൻ തന്നെ വിളിച്ചു. മേയറിനെ മൂന്ന് തവണ വിളിച്ചിട്ട് ഫോൺ എടുത്തില്ല.

മാലിന്യത്തിൽ വന്ന് തട്ടിയ നിലയിലാണ് മൃതദേഹം കിടന്നത്. മനുഷ്യ ശരീരം ആണെന്ന് തോന്നാത്ത രീതിയിലായിരുന്നു മൃതദേഹം. മാലിന്യം കൊണ്ട് തള്ളാതെ എന്തെങ്കിലും നടപടി സ്വീകരിക്കാൻ നിരന്തരം ആവശ്യപ്പെട്ടിട്ടും അധിക‍ൃതർ ചെവിക്കൊള്ളുന്നില്ലെന്നും കൗൺസിലർ പറഞ്ഞു.

Tags: k rajanAmayizhanjan thod
Share
Tweet
SendShare

More News from this section

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

Latest News

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies