ഭാര്യമാരുമായുള്ള വഴക്കുകൾ വിവാഹമോചനത്തിൽ കലാശിക്കുന്നത് ഇന്ന് സർവ സാധാരണമായി മാറിയിട്ടുണ്ട്. എന്നാൽ ഭാര്യയുടെ പെരുമാറ്റത്തിലെ മാറ്റം കണ്ടുപിടിക്കാൻ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തിയ ഭർത്താവിന്റെ വാർത്തയാണ് ചൈനയിൽ നിന്നും വരുന്നത്. 33 കാരനായ ജിങ് ആണ് തന്റെ ഭാര്യയുടെ സ്നേഹക്കുറവിന്റെ കാരണം കണ്ടെത്താൻ അവരറിയാതെ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തിയത്.
ചൈനയിലെ സെൻട്രൽ ഹുബെയ് പ്രവിശ്യയിലാണ് സംഭവം. ജിങ്ങും ഭാര്യയും സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്നവരാണ്. കഴിഞ്ഞ ഒരു വർഷമായി ഭാര്യക്ക് തന്നോടുള്ള പെരുമാറ്റത്തിൽ ജിങ് വിഷമത്തിലായിരുന്നു. ഭാര്യയുടെ സ്വഭാവത്തിൽ വന്ന അപ്രതീക്ഷിത മാറ്റങ്ങൾ അയാളെ അമ്പരപ്പെടുത്തി. മുൻപ് തന്നോടപ്പം പുറത്തുപോകാൻ ഇഷ്ടപ്പെട്ടിരുന്ന ഭാര്യ മാതാപിതാക്കളെ കാണാനെന്ന പേരിൽ ഒറ്റയ്‌ക്ക് പുറത്ത് പോകാൻ തുടങ്ങി.
ഇതിന്റെ കാരണം കണ്ടെത്താൻ തീരുമാനിച്ച ജിങ് ഭാര്യ പുറത്തുപോയപ്പോൾ അവരറിയാതെ ഡ്രോൺ ക്യാമറ ഉപയോഗിച്ച് നിരീക്ഷണം നടത്തി. കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ജിങ്ങിനെ ഞെട്ടിക്കുന്നതായിരുന്നു. ഭാര്യ തന്റെ ബോസുമൊത്ത് സഞ്ചരിക്കുന്നതിൻെറയും സമയം ചിലവഴിക്കുന്നതിന്റെയും ദൃശ്യങ്ങൾ അയാൾക്ക് ലഭിച്ചു. ഭാര്യയുടെ വിവാഹേതര ബന്ധത്തിന്റെ തെളിവുകൾ ലഭിച്ച ജിങ് ബന്ധം വേർപെടുത്താൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഈ തെളിവുകളെ അടിസ്ഥാനമാക്കി ജിങ് വിവാഹ മോചനത്തിനും അപേക്ഷ നൽകി.