ഭഗീരഥൻ പിള്ളയായി ആദ്യം തീരുമാനിച്ചത് നെടുമുടി വേണുവിനെ; പറക്കും തളികയിലെ അഭിനേതാക്കൾ മീശ മാധവനിലും വേണം, ഇതായിരുന്നു അവരുടെ നിബന്ധന
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഭഗീരഥൻ പിള്ളയായി ആദ്യം തീരുമാനിച്ചത് നെടുമുടി വേണുവിനെ; പറക്കും തളികയിലെ അഭിനേതാക്കൾ മീശ മാധവനിലും വേണം, ഇതായിരുന്നു അവരുടെ നിബന്ധന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2024, 12:11 pm IST
Facebook
Twitter
WhatsAppTelegram

മലയാളികൾക്ക് മറക്കാനാവാത്ത ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച തിരക്കഥാകൃത്താണ് രഞ്ജൻ പ്രമോദ്. രണ്ടാം ഭാവം, മീശ മാധവൻ, മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ, നരൻ, രക്ഷാധികാരി ബൈജു ഒപ്പ് തുടങ്ങിയവയാണ് അദ്ദേഹം തിരക്കഥ എഴുതിയ ചിത്രങ്ങൾ. ഇതിൽ ‘മീശ മാധവൻ’ എന്ന സിനിമ മലയാളത്തിലെ ഹാസ്യ ചിത്രങ്ങളിൽ എക്കാലവും ആഘോഷിക്കപ്പെടുന്ന ഒന്നാണ്.  ചേക്കിലെ കള്ളൻ മാധവന്റെ കഥ പറഞ്ഞ സിനിമ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ്. ഇതിലെ ഓരോ കഥാപാത്രങ്ങളും അവരുടെ സംഭാഷണങ്ങളും ഇന്നും ആഘോഷിക്കപ്പെടുന്നു. ലാൽ ജോസിനൊപ്പം മീശ മാധവൻ ചെയ്തതിനെപ്പറ്റി മനസ്സ് തുറക്കുകയാണ് രഞ്ജൻ പ്രമോദ്.

“രണ്ടാം ഭാവത്തിന് ശേഷമാണ് ലാൽ ജോസിനു വേണ്ടി മീശമാധവൻ എഴുതുന്നത്. നേരത്തെ ചെയ്തതുപോലെ ഒരു സിനിമ ആവരുത് അടുത്തത് എന്ന് വിചാരിച്ചു കൊണ്ടാണ് ഓരോന്നും എഴുതുന്നത്. നേരത്തെ ചെയ്തത് റിപ്പീറ്റ് ചെയ്തു വരുമ്പോൾ അതിൽ ഒരു പുതുമ ഇല്ല. നമ്മൾ ചെയ്യുന്ന കാര്യം പുതിയതായിരിക്കണം എന്നതാണ് എന്റെ ചിന്ത. എല്ലാ ക്യാരക്ടറുകളും അഭിനയിക്കുന്നത് ആരാണെന്ന് നേരത്തെ തന്നെ മനസ്സിൽ ഉറപ്പിച്ചു കൊണ്ടാണ് മീശമാധവൻ എഴുതുന്നത്”.

“സിനിമയുമായി മുന്നോട്ടു പോകുന്ന സമയത്ത് അന്ന് മീശമാധവൻ എന്ന് പേരിട്ടിരുന്നില്ല. ആരും സിനിമ ഏറ്റെടുക്കാൻ ഇല്ലായിരുന്നു. കാരണം ഞാനും ലാൽ ജോസഫ് ചേർന്ന് ചെയ്ത രണ്ടാം ഭാവം പരാജയമായിരുന്നു. അവസാനം പറക്കും തളികയുടെ നിർമ്മാതാക്കൾ സഹകരിക്കാം എന്ന് പറഞ്ഞു. അവർക്ക് ഒരു കണ്ടീഷനെ ഉണ്ടായിരുന്നുള്ളൂ. പറക്കും തളികയിൽ ഉണ്ടായിരുന്ന എല്ലാ അഭിനേതാക്കളും മീശ മാധവനിലും ഉണ്ടാവണം. പറക്കുംതലയിൽ അഭിനയിച്ച മിക്ക അഭിനേതാക്കളും മീശമാധവനിലും ഉണ്ടാവും”.

“പറക്കും തളികയുടെ നിർമ്മാതാക്കൾ വരുന്നതിനു മുൻപ് മീശമാധവനിലെ ഭഗീരഥൻ പിള്ള എന്ന കഥാപാത്രത്തിന് ആദ്യം ആലോചിച്ചത് നെടുമുടി വേണുവിനെ ആയിരുന്നു. പക്ഷേ ലാൽ ജോസ് അതിനു മുൻപ് ചെയ്ത മറവത്തൂർ കനവിൽ വേണുച്ചേട്ടൻ ഒരു കഥാപാത്രം ചെയ്തതുകൊണ്ട് ഇതും അതുപോലെ ആവുമോ എന്ന് ചിന്തിച്ചു. അങ്ങനെയാണ് വേണു ചേട്ടനെ മാറി ആ കഥാപാത്രം അമ്പിളി ചേട്ടനിലേക്ക് വരുന്നത്. അങ്ങനെയൊക്കെ ചെറിയ ചില മാറ്റങ്ങൾ മാത്രമേ വന്നുള്ളൂ. ബാക്കി എല്ലാ കഥാപാത്രങ്ങളും നേരത്തെ തന്നെ അഭിനേതാക്കളെ മനസ്സിൽ കണ്ടുകൊണ്ട് എഴുതിയതാണ്”- രഞ്ജൻ പ്രമോദ് പറഞ്ഞു.

Tags: NEDUMUDI VENUSUBmeesha madhavanrejan pramodh
Share
Tweet
SendShare

More News from this section

അപകടം നടന്ന ദിവസം ലൈസൻസ് കൈവശമില്ലെന്ന് മൊഴി; പരിശോധനയിൽ ലൈസൻസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തൽ, അശ്വന്ത് കോക്കിനെതിരെ എംവിഡി റിപ്പോർട്ട്

സഹകരണ ബാങ്കുകളിലെ സാമ്പത്തിക ക്രമക്കേട്; മൂന്ന് ജില്ലകളിൽ ഒരേസമയം ഇഡി പരിശോധന, തൃശ്ശൂരിൽ മാത്രം അഞ്ചിടങ്ങളിൽ റെയ്ഡ്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

Latest News

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies