ഇന്ത്യയുടെ വെറ്ററൻ താരം മുഹമ്മദ് ഷമി ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. ഏകദിന ലോകകപ്പിന് ശേഷം ശസ്ത്രക്രിയക്ക് വിധേയനായ താരം കഴിഞ്ഞ ദിവസം മുതലാണ് നെറ്റ്സിൽ പന്തെറിഞ്ഞ് തുടങ്ങിയത്. ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും ഷമിയായിരുന്നു ടൂർണമെന്റിൽ ഏറ്റവും അധികം വിക്കറ്റ് നേടിയത്. 24 വിക്കറ്റ് നേടിയ താരം ടൂർണമെന്റിലെ മികച്ച ബൗളറുടെ പുരസ്കാരവും നേടിയിരുന്നു. കാലിലെ പരിക്കിന്റെ വേദന കുറയ്‌ക്കാൻ കുത്തിവയ്പ്പുകളെടുത്താണ് ഏകദിന ലോകകപ്പ് ഷമി പൂർത്തിയാക്കിയത്.
പരിക്കിൽ നിന്ന് ഭേദമാകുന്ന ഷമി കഴിഞ്ഞ ദിവസമാണ് നെറ്റ്സിൽ പന്തെറിയുന്ന വീഡിയോ പങ്കുവച്ചത്. താരം ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയോടെ കളിക്കളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് സൂചന. ഓസ്ട്രേലിയയിൽ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലും താരം പങ്കെടുക്കും.പരിക്കിനെ തുടർന്ന് ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയും ഐപിഎല്ലും ഷമിക്ക് നഷ്ടമായിരുന്നു. കണങ്കാലിനേറ്റ പരിക്കിനെ തുടർന്നാണ് താരം എട്ടു മാസത്തിലേറെയായി പുറത്തിരിക്കുന്നത്.
View this post on Instagram
“>















